പൗരത്വ ബില്‍: മൂന്നിന് കോഴിക്കോട്ട് പൗരാവലിയുടെ മഹാറാലി
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് പൗരാവലി ജനുവരി മൂന്നിന് വെള്ളിയാഴ്ച കോഴിക്കോട്ട് വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കും. റാലിയുടെ വിജയത്തിനായി എം.കെ രാഘവന്‍ എം.പി മുഖ്യ രക്ഷാധികാരിയും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
എം.പിമാരായ എം.പി വീരേന്ദ്രകുമാര്‍, എളമരം കരീം, ബിനോയ് വിശ്വം, എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, എ പ്രദീപ്കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡപ്യൂട്ടി മേയര്‍ മീര ദര്‍ശക്, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല എന്നിവര്‍ രക്ഷാധികാരികളാണ്.
മുന്‍ എം.എല്‍.എ ടി.പി.എം സാഹിര്‍ വര്‍ക്കിങ് ചെയര്‍മാനും മുസ്തഫ മുണ്ടുപാറ ജനറല്‍ കണ്‍വീനറുമാണ്. മറ്റു ഭാരവാഹികള്‍: ടി.പി ദാസന്‍, പി.എം സുരേഷ്ബാബു, പി മാധവന്‍, പി കിഷന്‍ചന്ദ്, കെ.പി അബൂബക്കര്‍, സി.പി മുസാഫിര്‍ അഹമ്മദ്, എന്‍.സി അബൂബക്കര്‍, അസ്ലം ചെറുവാടി (വൈസ് ചെയര്‍മാന്‍മാര്‍). സി.അബ്ദുറഹ്മാന്‍, ഫൈസല്‍ പൈങ്ങോട്ടായി, പി.കെ നാസര്‍, നജീം പാലക്കണ്ടി, ഡോ പി.സി അന്‍വര്‍, അഡ്വ. ഹനീഫ്, ഇ.വി മുസ്തഫ, നാസര്‍ സഖാഫി, പി.പി റഹീം, പി.കെ അബ്ദുല്‍ ലതീഫ്, പി.ടി ആസാദ്, സി.മുഹമ്മദ് ആരിഫ്, മുസ്തഫ പാലാഴി, പി.എം അബ്ദുല്‍ കരീം (ജോ. കണ്‍വീനര്‍മാര്‍), തോട്ടത്തില്‍ റഷീദ് (ട്രഷറര്‍). സംഘാടക സമിതി യോഗത്തില്‍ ടി.പി.എം സാഹിര്‍ അധ്യക്ഷനായി. സി.പി മുസാഫിര്‍ അഹമദ്, പി.വി.മാധവന്‍, പി കിഷന്‍ ചന്ദ്, മേലടി നാരായണന്‍, ഇ.വി.ഉസ്മാന്‍കോയ, പി.ടി.ആസാദ്, ജയന്ത് കിഷന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."