HOME
DETAILS

മശാഇര്‍ മെട്രോ ട്രെയിന്‍ സര്‍വീസ് പദ്ധതി തയാറാക്കി: മൂന്നര ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാകും

  
backup
August 07 2017 | 03:08 AM

%e0%b4%ae%e0%b4%b6%e0%b4%be%e0%b4%87%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d

 

മക്ക: ഈ വര്‍ഷം ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി സര്‍വീസ് നടത്തുന്ന മശാഇര്‍ ട്രെയിന്‍ സര്‍വ്വീസിന്റെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കി. സര്‍വ്വീസുകളും മറ്റു അനുബന്ധ കാര്യങ്ങളും മക്ക ഗവര്‍ണറേറ്റിന് കീഴിലാണ് തയാറാക്കിയിരിക്കുന്നത്. ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകാരില്‍ മൂന്നര ലക്ഷം പേര്‍ക്ക് ട്രെയിന്‍ സര്‍വീസ് ലഭ്യമാകും.

ദുല്‍ഹജ്ജ് എഴ് മുതല്‍ പതിമൂന്ന് വരെയുള്ള ദിവസങ്ങളിലായിരിക്കും മശാഇര്‍ മെട്രോ സര്‍വ്വീസ് വഴി ഇത്രയും തീര്‍ത്ഥാടകര്‍ സഞ്ചരിക്കുക. ഇന്ത്യയില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകാരില്‍ എത്ര പേര്‍ക്ക് ട്രെയിന്‍ സര്‍വ്വീസ് ലഭ്യമാകുമെന്നതിനെ കുറിച്ച് വ്യക്തമായിട്ടില്ലെങ്കിലും പരമാവധി ഹാജിമാര്‍ക്ക് സൗകര്യം ഒരുക്കുവാന്‍ ഹജ്ജ് മിഷന്റെ നേതൃത്വത്തില്‍ ശ്രമം ശക്തമാക്കിയിട്ടുണ്ട്. മെട്രോ ട്രെയിന്‍ സര്‍വ്വീസ് ലഭ്യമാകാത്തവര്‍ക് അത്യാധുനിക ബസ്സ് സര്‍വ്വീസുകളും ലഭ്യമാണ്. വിദേശ ഹാജിമാരെക്കാളുപരി ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് മെട്രോ ട്രെയിനില്‍ മുന്‍ഗണ.


ഹജ്ജ് വേളയില്‍ ഹജ്ജിന്റെ ചടങ്ങുകള്‍ നടക്കുന്ന മിന,മുസ്ദലിഫ,അറഫ എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ മശാഇര്‍ മെട്രോ ദിവസേന ആയിരം സര്‍വീസുകളാണ് നടത്തുക. ഇതിനായി 12 ബോഗികളുള്ള 17 ട്രെയിനുകളാണ് ഉണ്ടാവുക. ഒരു ബോഗയില്‍ 250 പേര്‍ക്ക് യാത്ര ചെയ്യാം. ഇതില്‍ 50 പേര്‍ക്ക് ഇരുന്നും മറ്റുള്ളവര്‍ നിന്നുമാണ് യാത്ര ചെയ്യേണ്ടത്. ഇരിപ്പിടങ്ങള്‍ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഒരുക്കിയതാണ്. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ മൂന്ന് വീതം സ്റ്റേഷനുകളാണുള്ളത്. തീര്‍ഥാടകര്‍ക്ക് മെട്രോയില്‍ കയറാനും ഇറങ്ങാനും ഓരോ ബോഗിയിലും അഞ്ച് എന്ന കണക്കിന് ആകെ 60 കവാടങ്ങളുണ്ടായിരിക്കും.


ഒരു ഭാഗത്തും എന്‍ജിനുകള്‍ ഘടിപ്പിച്ച ട്രെയിന്‍ ഇരു ഭാഗത്തേക്കും സര്‍വ്വീസ് നടത്തുമ്പോള്‍ അറഫക്കും മിനക്കും ഇടയിലെ യാത്ര സമയം പതിമൂന്ന് മിനുട്ടാക്കി ചുരുക്കും. 300 മീറ്റര്‍ നീളമുള്ള ട്രെയിനിനകത്ത് സ്ഥലങ്ങളും ദിശകളും അറിയാനായി 168 സ്‌ക്രീനുകളും സംവിധാനിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  8 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  8 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  8 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  8 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  8 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  8 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  8 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  8 days ago