സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ചിത്ര
തിരുവനന്തപുരം: തനിക്ക് വേണ്ടത് ഒരു ജോലിയാണെന്നും ഇക്കാര്യം കായിക മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പി.യു ചിത്ര.
അനുകൂല നിലപാട് സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും അവര്‍ പറഞ്ഞു. ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ചതിന് ശേഷം തലസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചിത്ര. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. അവസരം നിഷേധിച്ച വാര്‍ത്തയറിഞ്ഞ് നിരവധിപ്പേര്‍ സഹായവുമായി എത്തി.
അവരോടെല്ലാം നന്ദിയുണ്ട്. സ്കോളര്‍ഷിപ്പ് നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതില്‍ സന്തോഷമുണ്ടെന്നും ചിത്ര പറഞ്ഞു. വരും ദിവസം തന്റെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് അവതരിപ്പിക്കുമെന്നും ചിത്ര വ്യക്തമാക്കി.
അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമിനെ 20 ദിവസങ്ങള്‍ക്ക് മുന്‍പെങ്കിലും പ്രഖ്യാപിക്കണമെന്ന് പി.യു. ചിത്രയുടെ പരിശീലകന് എന്‍.എസ് സിജിന്‍ പറഞ്ഞു.
ഫെഡറേഷന്റെ തീരുമാനത്തില്‍ ഒരു കായിക താരമാണ് ഇല്ലാതായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."