ജില്ലയില്‍ 201 എം പാനല്‍ ജീവനക്കാര്‍ക്ക് പുറത്തേക്ക്
മാനന്തവാടി: ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി.യിലെ 201 എം.പാനല്‍ ജീവനക്കാര്‍ പുറത്തേക്ക്.
കണ്ടക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ജില്ലയിലെ 210 സര്‍വിസുകളില്‍ 101 സര്‍വിസുകള്‍ റദ്ദാക്കപ്പെട്ടു. യാതൊരു മുന്നറിയിപ്പുമില്ലാതെ സര്‍വിസുകള്‍ റദ്ദ് ചെയ്യപ്പെട്ടതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ മൂന്ന് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും വര്‍ഷങ്ങളായി ജോലി ചെയ്യുന്ന കണ്ടക്ടര്‍മാര്‍ക്ക് ജോലി ഇല്ലാതായത്. മാനന്തവാടി ഡിപ്പോയില്‍ നിന്നും 71 കണ്ടക്ടര്‍മാരും സുല്‍ത്താന്‍ ബത്തേരി ഡിപ്പോില്‍ നിന്നും 75 ജീവനക്കാരും കല്‍പ്പറ്റ ഡിപ്പോയില്‍ നിന്നും 55 ജീവനക്കാര്‍ക്കുമാണ് ജോലി നഷ്ടമായത്. ഇന്നലെ രാവിലെ എം.പാനല്‍ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് നിന്നുള്ള ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പല പ്രദേശങ്ങളിലേക്കുമുള്ള ബസ് സര്‍വിസില്‍ കണ്ടക്ടറായി പോയ എം പാനല്‍ ജീവനക്കാരെ ട്രിപ്പ് പൂര്‍ത്തിയായ ശേഷം തിരിച്ചയക്കുകയായിരുന്നു.
ഇതോടെ റൂട്ടിലെ ബസ് സര്‍വിസുകള്‍ റദ്ദാക്കപ്പെട്ടു. ജില്ലയിലെ 540 കണ്ടക്ടര്‍മാരില്‍ 201 എം പാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. മാനന്തവാടി ഡിപ്പോവിലെ 205 കണ്ടക്ടര്‍മാരില്‍ 71 പേരും സുല്‍ത്താന്‍ ബത്തേരിയിലെ 150 കണ്ടക്ടര്‍മാരില്‍ 75 എം പാനല്‍ ജീവനക്കാരെയും കല്‍പ്പറ്റ ഡിപ്പോയിലെ 185 ജീവനക്കാരില്‍ 55 ജീവനക്കാരെയും പിരിച്ചുവിട്ടതോടെ ഇന്നലെ കെ.എസ്.ആര്‍ ടി.സി സര്‍വിസുകള്‍ വന്‍തോതില്‍ റദ്ദ് ചെയ്യപ്പെട്ടു. മാനന്തവാടിയിലെ 94 സര്‍വിസില്‍ 45ഉം സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ 80 സര്‍വിസില്‍ 36ഉം കല്‍പ്പറ്റയിലെ 36 സര്‍വിസില്‍ 20ഉം ഇന്നലെ വൈകുന്നേരത്തോടെ റദ്ദ് ചെയ്യപ്പെട്ടു.
ദൂരദിക്കുകളിലേക്കും ഗ്രാമീണ മേഖലകളിലേക്കുമുള്ള സര്‍വിസുകള്‍ റദ്ദ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായി. പ്രൈവറ്റ് ബസുകളിലും ടാക്‌സി വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും സ്വകാര്യ വാഹനങ്ങളിലുമായാണ് ഏറെ വൈകി യാത്രക്കാര്‍ സ്വന്തം നാടുകളിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."