'മാലിന്യ സംസ്‌കരണ യൂനിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം'
ഹോട്ടലുകളില്‍ നിന്നും കാനയിലേക്ക് മാലിന്യം ഒഴുക്കിവിടുന്നുണ്ടെങ്കില്‍ കര്‍ശനമായി നിരോധിക്കണമെന്നും ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവ് നല്‍കി
കൊച്ചി: ഹൈക്കോടതി ഉത്തരവ് പ്രകാരം ചോറ്റാനിക്കര പഞ്ചായത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും മാലിന്യ സംസ്‌കരണ യൂനിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ ഉറപ്പു വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
ഹോട്ടലുകളില്‍ നിന്നും കാനയിലേക്ക് മാലിന്യം ഒഴുക്കിവിടുന്നുണ്ടെങ്കില്‍ കര്‍ശനമായി നിരോധിക്കണമെന്നും ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവ് നല്‍കി.ചോറ്റാനിക്കര ക്ഷേത്രത്തിനു സമീപമുള്ള ലോഡ്ജുകളിലും ഹോട്ടലുകളില്‍ നിന്നുമുള്ള മലിനജലം പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച കാനയിലേക്ക് ഒഴുക്കിവിടുകയാണെന്ന് പരാതിപ്പെട്ട്് സി.പി.എം ചോറ്റാനിക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ഡി കുഞ്ചെറിയ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കാന അവസാനിക്കുന്നത് അടിയാക്കല്‍ തോട്ടിലാണെന്നും മാലിന്യം ഒഴുക്കി വിടുന്നതു കാരണം അടിയാക്കല്‍ തോടും പാടശേഖരവും മലിനമായിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. മഞ്ഞപിത്തം മുതലായ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. സമീപപ്രദേശങ്ങളിലെ കിണറുകളും മലിനമാണെന്ന് പരാതിയില്‍ പറയുന്നു.
ഇതേ തുടര്‍ന്ന് കമ്മീഷന്‍ ചോറ്റാനിക്കര പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ചോറ്റാനിക്കര മാലിന്യം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
2017 ജനുവരി 27 ന് കാനയിലെ സ്ലാബുകള്‍ തുറന്ന് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ മാലിന്യം ഒഴുക്കുന്നതിനായി കാനയിലേക്ക് സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ അടച്ചു. കാനയിലേക്ക് ഇപ്പോള്‍ മാലിന്യം ഒഴുക്കുന്നില്ല. ആരോപണ വിധേയരായ ഹോട്ടലുകളോട് സ്വന്തമായ മാലിന്യ സംസ്‌കരണ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ സ്വന്തമായ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരിട്ട്് പരിശോധിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."