പൂച്ചാക്കല്‍ തോട് തുറന്നു
പൂച്ചാക്കല്‍:പാലം നിര്‍മ്മാണത്തിനായി തടസ്സപ്പെടുത്തിയ പൂച്ചാക്കല്‍ തോടു പുനസ്ഥാപിച്ചു.
പഴയപാലം പുനര്‍നിര്‍മ്മാത്തെ തുടര്‍ന്നാണ് ബണ്ട് നിര്‍മ്മിച്ച് തോടിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തിയത്.കൈതപ്പുഴ, വേമ്പനാട് കായലുകളെ ബന്ധിപ്പിക്കുന്ന പ്രധാന പൂച്ചാക്കല്‍ തോട്. തോട് തടസ്സപ്പെടുത്തിയതോടെ വേമ്പനാട്ട് കായലിനെ ആശ്രയിച്ചു കഴിയുന്ന പടിഞ്ഞാറന്‍ മേഖലകളിലുള്ള മല്‍സ്യ -കക്ക തൊഴിലാളികള്‍ വളരെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു.പാലം നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തികരിക്കാനായത് മല്‍സ്യതൊഴിലാളികള്‍ക്ക് വളരെ ആശ്വാസമായി. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിസ്സാര ജോലികള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. 9 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. പഴയപാലത്തിനേക്കാള്‍ ഉയരത്തില്‍ കാര്യമായ വ്യത്യാസമില്ല.നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം അഡ്വ.എ എം ആരീഫ് എംഎല്‍യുടെ ഇടപെടലിനെ തുടര്‍ന്നാണ് പാലം പുനര്‍നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ടനുവദിച്ചത്. പിഡബ്‌ളിയു അധികൃതരുടെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."