HOME
DETAILS
MAL
ജലീലിന്റെ പരിപാടിയില്‍ പങ്കെടുത്ത പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ ലീഗില്‍ നിന്നും സസ്പന്റ് ചെയ്തു
backup
December 18 2018 | 07:12 AM
പള്ളിക്കല്‍: പാര്‍ട്ടിയുടെ നിര്‍ദേശം ലംഘിച്ച് മന്ത്രി കെ.ടി ജലീലിനോടൊപ്പം പൊതുചടങ്ങില്‍ പങ്കെടുത്ത പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുനയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
ആരോപണങ്ങള്‍ക്ക് വിധേയനായ മന്ത്രി ജലീലിനെ ബഹിഷ്ക്കരിക്കാനുള്ള പാര്‍ട്ടി തീരുമാനം രേഖാമൂലം അറിയിച്ചിട്ടും പരിപാടിയില്‍ പങ്കെടുത്തത് ഗൗരവതരമായ വീഴ്ചയാണെന്നും പല സന്ദര്‍ഭങ്ങളിലും ഇത്തരം നടപടികള്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായപ്പോഴൊക്കെ പാര്‍ട്ടി സഹിഷ്ണത പാലിക്കുകയായിരുവെന്നുമാണ് ലീഗ് നേതൃത്വം പറയുന്നത്.
അച്ചടക്ക നടപടിക്കായി മേല്‍ഘടകത്തോട് ആവശ്യപ്പെടാനും സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് മിഥുനക്ക് കത്ത് നല്‍കാനും ഇന്നല ചേര്‍ന്ന യോഗം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."