നഗരം കനത്ത പൊലിസ് വലയത്തില്‍
മട്ടന്നൂര്‍: നഗരസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മട്ടന്നൂര്‍ നഗരം പൊലിസ് വലയത്തില്‍. സുരക്ഷയ്ക്കായി വന്‍ സംഘത്തെയാണ് മട്ടന്നൂരില്‍ തയാറാക്കിയിട്ടുള്ളത്.
ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പേരാവൂര്‍, മട്ടന്നൂര്‍, ഇരിട്ടി, തലശ്ശേരി, ശ്രീകണ്ഠപുരം സ്റ്റേഷനുകളിലെ നാലു സി.ഐമാരും 55 എസ്.ഐമാരും ഉള്‍പ്പെടെയുള്ള 300ഓളം പൊലിസ് സംഘമാണ് സുരക്ഷ ഒരുക്കുന്നത്. പിക്കപ്പ് പോസ്റ്റ്, പട്രോളിങ് അടക്കം ഓരോ വാര്‍ഡ് പരിസരത്തും വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ പോലിസടക്കമുള്ള സംഘത്തെ ഓരോ ബൂത്തിലും നിയോഗിച്ചിട്ടുണ്ട്. മൂന്ന് ബൂത്തുകള്‍ക്കു കൂടി ഒരു പൊലിസ് വാഹനം എന്ന കണക്കിന് 35 വാഹനങ്ങളാണ് തയാറാക്കിയിട്ടുള്ളത്. അന്യ വാഹനങ്ങള്‍ ബൂത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. 32 പ്രശ്‌നബാധിത ബൂത്തുകളാണ് ആകെയുള്ളത്. ഇവിടങ്ങളില്‍ വെബ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന കര്‍ശനമാക്കിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."