ഉ.കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; അപലപിച്ച് യു.എന്‍
ന്യൂയോര്‍ക്ക്: ഉത്തര കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ച് യു.എന്‍ പൊതുസഭ. ആസൂത്രിതവും വ്യാപകവുമായി അവകാശ ലംഘനങ്ങളാണ് ഉ.കൊറിയയില്‍ നടക്കുന്നതെന്ന് പൊതുസഭ പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
വോട്ടെടുപ്പില്ലാതെ പൊതുധാരണയില്‍ പാസാക്കിയ പ്രമേയത്തില്‍ കൊറിയന്‍ ഭൂഖണ്ഡത്തിലെ സമാധാന പുന:സ്ഥാപനത്തിനായുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്തു.
ഗുരുതരമായ മനുഷ്യാവകാശ അടിച്ചമര്‍ത്തലാണ് ഉ.കൊറിയയില്‍ നടക്കുന്നത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള സംവിധാനമില്ല. തടങ്കല്‍ കേന്ദ്രങ്ങളില്‍ മനുഷ്യത്വ വിരുദ്ധമായ നടപടികളാണ് സ്വീകരിക്കുന്നത്. പീഡനം, പരസ്യമായ ശിക്ഷകളാണ് അവിടെ നടക്കുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു.
മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് രക്ഷാസമതി യോഗം വിളിച്ചുചേര്‍ക്കാനുള്ള യു.എസ് ശ്രമത്തിനെതിരേ ഉ.കൊറിയ രംഗത്തെത്തിയിരുന്നു.
രാഷ്ടീയ സംഘര്‍ഷത്തിനായി മനുഷ്യാവകാശ ലംഘനങ്ങളെ ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തില്‍ യു.എന്‍ രക്ഷാ സമിതിയില്‍ ഇത്തരം ചര്‍ച്ചകള്‍ നടത്തരുതെന്ന് ഉ.കൊറിയയുടെ യു.എന്‍ പ്രതിനിധി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."