ഓഗസ്റ്റ് 14 മുതല്‍ സിവില്‍ സ്റ്റേഷനില്‍ ഗ്രീന്‍പ്രോട്ടോകോള്‍
തൃശൂര്‍ : ഡിസ്പോസിബിള്‍ ഗ്ലാസ്സുകള്‍, പ്ലേറ്റുകള്‍, മറ്റു നിരോധിത പ്ലാസിറ്റിക് ഉല്പന്നങ്ങള്, ഭക്ഷണ പാര്‍സലുകള്‍ക്ക് ഓഗസ്റ്റ് 14 മുതല്‍ സിവില്‍ സ്റ്റേഷനില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന് അറിയിച്ചു. ഹരിതകേരളം മിഷന്റെ ഭാഗമായി 'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' കാംപയിന് നടപ്പാക്കുന്നതിനായി കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.
മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപനത്തിന്റ ഭാഗമായി സര്‍ക്കാര്‍ ഓഫിസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സൂപ്പര്‍വൈസറി കാഡറിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഗ്രീന്‍പ്രോട്ടോകോള്‍ സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഓഗസ്റ്റ് 15ന് ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം നടത്തും.
സിവില്‍സ്റ്റേഷനിലെ വിവിധ വകുപ്പുകളില്‍ ഉപയോഗക്ഷമമായതും ഉപയോഗരഹിതമായതുമായ സാമഗ്രികളുടെ പട്ടിക തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരത്തോടെ 11നകം സമര്‍പ്പിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. കെ.എഫ്.സി ഫാറം നമ്പര്‍ 21 ലാണ് പട്ടിക തയ്യാറാക്കി നല്‍കേണ്ടത്.
ഓഗസ്റ്റ് 12നു മുമ്പ് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കണം. ഏറ്റവും മികച്ചരീതിയില്‍ മാലിന്യം സംസ്കരിക്കുന്ന 'സീറോ വേയ്സ്റ്റ് ഓഫീസിന്' പാരിതോഷികം നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. എ.ഡി.എം സി.വി സജന്, ജില്ലാ ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ജെയ് പി പാല്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."