മദ്യ നയത്തിനെതിരേ പ്രമേയം ചര്ച്ചക്കെടുക്കാത്തതിലുള്ള പ്രതിഷേധം: പ്രതിപക്ഷ നേതാവ്
കൊണ്ടോട്ടി:തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ബാര്‍ ലൈസന്‍സ് അധികാരം എടുത്തുകളഞ്ഞ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിപക്ഷ പ്രമേയം ചര്‍ച്ചക്കെടുക്കാതെ മുടന്തന്‍ ന്യായങ്ങള്‍ നിരത്തുകയാണ് ഭരണസമതിയെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് യു.കെ മമ്മദിശ പറഞ്ഞു. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തന്നെ പ്രതിപക്ഷം പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിശോധിക്കാമെന്നും അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്കെടുക്കാമെന്നും ചെയര്മാന് രേഖാ മൂലം എഴുതി നല്‍കിയതാണ്.
ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും പ്രമേയം ചെര്ച്ചക്കെടുക്കാന് പറഞ്ഞതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.
വെണ്ണേംങ്കോട് പള്ളിയാളി-ആനങ്ങാടി റോഡ് നിര്‍മാണത്തിനു നഗരസഭയുടെ സ്ഥലം വിട്ടു നല്‍കുന്നതിനും നേരത്തെ സര്‍ക്കാരില്‍ നിന്നും സ്റ്റേയുള്ളതാണ്. റോഡ് വിഷയത്തിലെ അജന്‍ഡയില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. ഇങ്ങനെയിരിക്കെ സ്വകാര്യ വ്യക്തികളുടെ സ്ഥലം എന്തിനാണ് നഗരസഭയിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമതിക്കാലത്ത് തന്നെ വിവാദങ്ങളുണ്ടായ റോഡാണിത്.
ഈ വിഷയത്തില്‍ വോട്ടിങ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യോഗത്തിനെത്താത്ത അംഗങ്ങളെ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തി മിനിട്സില്‍ ഒപ്പിടീപ്പിക്കുകയാണ് ചെയ്ത്. മാത്രവുമല്ല കൈ പൊക്കി വോട്ട് രേഖപ്പെടുത്തിയ ചെയര്‍മാന്റെ നിലപാട് ചട്ടലംഘനവുമാണെന്നും മമ്മദിശ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."