HOME
DETAILS

പള്ളിക്കലില്‍ പകര്‍ച്ചപ്പനി പടരുന്നു; അധികൃതര്‍ക്ക് മൗനം

  
backup
August 08 2017 | 08:08 AM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa

പള്ളിക്കല്‍: പള്ളിക്കല്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനിയുള്‍പ്പെടെ പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുമ്പോഴും അധികാരികള്‍ മൗനം പാലിക്കുന്നു. പത്ത് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ മൂന്ന് പേരാണ് പള്ളിക്കല്‍ മേഖലയില്‍ മാത്രം ഡെങ്കിപനി മൂലം മൂന്നാഴ്ചക്കുള്ളില്‍ മരണമടഞ്ഞത്. പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതിനാലും പകര്‍ച്ചപ്പനിക്കായുള്ള രക്തപരിശോധനാ സൗകര്യമില്ലാത്തതിനാലും നിരവധി രോഗികളാണ് വിവിധ സ്യകാര്യ ക്ലിനിക്കുകളെയും ആശുപത്രികളെയും ആശ്രയിക്കുന്നത്.
ഇത്തരത്തിലുള്ള സ്ഥാപനങ്ങളില്‍ നിന്നും പ്രദേശത്ത് പടര്‍ന്ന് പിടിക്കുന്ന പകര്‍ച്ചവ്യാധികളെ കുറിച്ച് ആരോഗ്യവകുപ്പിന് വിവരം ലഭിക്കുന്നില്ല. എന്നാല്‍ വിവരങ്ങള്‍ ശേഖരിച്ച് ആവശ്യമായ നടപടികള്‍ കൈകൊള്ളാന്‍ ആരോഗ്യവകുപ്പ് ശ്രമിക്കുന്നുമില്ല. ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ആരാധനാലയങ്ങളിലുള്‍പ്പെടെ പൊതുവേദികളില്‍ ബോധവല്‍ക്കരണ ക്ലാസുകളും ചില വാര്‍ഡുകളില്‍ പൊതു സ്ഥലങ്ങളില്‍ ശചീകരണ പ്രവര്‍ത്തികളും നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞകാലങ്ങളില്‍ നടത്തിയ വാര്‍ഡ് തലത്തില്‍ സ്‌ക്വാഡുകള്‍ രൂപികരിച്ച് വീടുകളില്‍ കയറിയിറങ്ങിയുള്ള ബോധവല്‍കരണങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും മിക്ക വാര്‍ഡുകളിലും നടത്തിയിട്ടില്ലായെന്ന ആക്ഷേപവും ജനങ്ങള്‍ക്കിടയിലുണ്ട്. ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  6 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago