ഗ്യാലക്‌സികള്‍ക്കപ്പുറത്തേക്ക് നാലാം ക്ലാസുകാരന്റെ ആഗ്രഹം
വാഷിങ്ടണ്‍: ചെറുപ്പത്തിലേ വലിയ സ്വപ്‌നങ്ങള്‍ കണ്ടു ഉന്നതസ്ഥാനം കരസ്ഥമാക്കിയ നിരവധി പേരെകുറിച്ച് നാം കേട്ടിട്ടുണ്ട്. അതെ ശ്രേണിയിലേക്ക് എന്നല്ല, അതിനുമപ്പുറത്തേക്ക് സ്വപ്‌നം കണ്ടു കഴിയുകയാണ് നാലാം ക്ലാസുകാരനായ ജാക് ഡേവിഡ്. ഭൂമിക്കപ്പുറത്തേക്കുള്ള തന്റെ സ്വപ്‌നത്തെക്കുറിച്ച് നാസയിലേക്ക് കത്തെഴുതി ശ്രദ്ധേയമായിരിക്കുകയാണ് ന്യൂ ജേഴ്‌സിക്കാരനായ ഒന്‍പതു വയസ്സുകാരന്‍ ഡേവിഡ്. അടുത്തിടെ 'ഗാര്‍ഡിയന്‍ ഓഫ് ദി ഗാലക്‌സി' എന്ന തൊഴിലിലേക്ക് നാസ ആളുകളെ ക്ഷണിച്ചിരുന്നു.
124,000 മുതല്‍ 187,000 വരെ വാര്‍ഷിക ശമ്പളം നല്‍കുന്ന ഈ തൊഴിലിലേക്കാണ് കുരുന്നു മനസ്സ് കത്തെഴുതിയത്.
'ഞാന്‍ ഒന്‍പതു വയസ്സുള്ള വ്യക്തിയാണ്. എനിക്ക് ഏറ്റവും അനുയോജ്യമായ തൊഴിലാണ് ഇതെന്ന് വിശ്വാസമുണ്ട്. ഞാന്‍ വിഭിന്നമായ ചിന്തക്കടിമയാണെന്ന എന്റെ സഹോദരിയുടെ അഭിപ്രായമാണ് ഇത്തരത്തില്‍ ആകര്‍ഷിക്കാനിടയായത്. ശൂന്യാകാശത്തെ കുറിച്ചുള്ള ഒട്ടുമിക്ക സിനിമകളും ഞാന്‍ കണ്ടു കഴിഞ്ഞു. ഞാന്‍ ആരോഗ്യ ദൃഢ ഗാത്രനായ യുവാവാണ്. അതിനാല്‍ തന്നെ എനിക്ക് കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാനും പഠിക്കാനും കഴിയും'
എന്ന്, ജാക് ഡേവിസ് , 'ഗാര്‍ഡിയന്‍ ഓഫ് ദി ഗാലക്‌സി', നാലാം ക്ലാസ്. ഇതാണ് നാസാക്കെഴുതിയ കത്ത്. കത്തില്‍ 'ഗാര്‍ഡിയന്‍ ഓഫ് ദി ഗാലക്‌സി' എന്ന് സ്വയം പരിചയപ്പെടുത്താനും ഈ കുരുന്ന് മറന്നില്ല.
ഇതിനു മറുപടിയായി നാസ പ്ലാനറ്ററി സയന്‍സ് ഡയറക്ടര്‍ മറുപടിയും നല്‍കി.
' പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍പര്യമുണ്ടെന്ന് അറിഞ്ഞു. അത് മഹത്തായ കാര്യമാണ്. നാസയുടെ പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍ തസ്തിക അതിപ്രധാനമായ തസ്തികയാണ്. ചന്ദ്രനില്‍ നിന്നും ഛിന്നഗ്രഹങ്ങളില്‍ നിന്നും മറ്റു ഗ്രഹങ്ങളില്‍ നിന്നും പരിശോധനക്കായി സാമ്പിളുകള്‍ ഭൂമിയിലേക്ക് കൊണ്ട് വരുമ്പോള്‍ അതിസൂക്ഷമമായ ജൈവാണുക്കളില്‍ നിന്നും ഭൂമിയെ സംരക്ഷിക്കാനുള്ള ചുമതല നല്‍കുന്ന അതിപ്രധാനമായ തൊഴിലാണിത്.
സ്‌കൂളില്‍ ഉന്നത പഠനം നടത്തി വിജയം നേടട്ടെയെന്നു ആശംസിക്കുന്നതോടൊപ്പം ഒരിക്കല്‍ നാസയില്‍ കാണാമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം മറുപടി കത്തില്‍ കുറിച്ചു. കുരുന്നു മനസിലെ ഭൂമിയെക്കാള്‍ വലിയ സ്വപ്‌നം കണ്ടു എഴുതിയ കത്ത് നാസ തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."