ഭൂരേഖ ഡിജിറ്റലൈസേഷന്‍ അവസന ഘട്ടത്തിലേക്ക്
ഒലവക്കോട് : ഭൂമിയുടെ പോക്കുവരവിനും നികുതിയൊടുക്കുന്നതിനും സഹായകരമാകുന്ന ഭൂരേഖ ഡിജിറ്റലൈസേഷന്‍ നടപടികള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു. 157 വില്ലേജില്‍ 84 എണ്ണത്തില്‍ ഭൂരേഖകള്‍ പൂര്‍ണമായും ഓണ്‍ലൈനിലായി.
റീസര്‍വേ പൂര്‍ത്തിയായ വില്ലേജുകളിലാണ് ഡിജിറ്റലൈസേഷന്‍ നടപടി. ആദ്യഘട്ടത്തില്‍ നടപ്പാക്കിയത്. മറ്റിടങ്ങളിലെ നടപടികളും അതിവേഗം പൂര്‍ത്തിയാകുന്നു.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ മേല്‍നോട്ടത്തിലാണ് നടപടി പുരോഗമിക്കുന്നത്. ജില്ലയിലെ 114 വില്ലേജിലെ റീസര്‍വേയാണ് പൂര്‍ത്തിയായത്. 43 വില്ലേജില്‍ റീസര്‍വേ പൂര്‍ത്തികാനുണ്ട്. ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കിലാണ് എല്ലാ വില്ലേജുകളിലെയും റീസര്‍വേ പൂര്‍ത്തിയായത്.
മണ്ണാര്‍ക്കാട് താലൂക്കില്‍ ഒരു വില്ലേജില്‍ മാത്രമാണ് റീസര്‍വേ കഴിഞ്ഞത്. കണ്ണമലയില്‍ ആകെ 25 വില്ലേജാണ് മണ്ണാര്‍ക്കാട് താലൂക്കിലുള്ളത്.
റീസര്‍വേ പൂര്‍ത്തിയാകാത്ത വില്ലേജുകളിലെ ബിടിആര്‍ (ബേസിക് ടാക്‌സ് രജിസ്റ്റര്‍) ഡിജിറ്റലൈസ് ചെയ്യും. റീസര്‍വേ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റു രേഖകളും ഡിജിറ്റലാക്കും.
ഡിജിറ്റലൈസ് ചെയ്ത വില്ലേജുകളില്‍ രേഖകള്‍ പുതുക്കുന്ന ജോലികളും നടന്നുവരുന്നു. 20 വര്‍ഷത്തോളമായി മിക്കയിടത്തും റീസര്‍വേ നടപടികള്‍ പൂര്‍ത്തിയായിട്ട്. അതിനുശേഷം നടന്ന ഭൂമിയിടപാടുകള്‍ പുതുക്കേണ്ടതുണ്ട്.
ഇതിനായി വില്ലേജ് കേന്ദ്രങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും മറ്റും സഹായത്തോടെ ക്യാമ്പുകള്‍ നടത്തിയാണ് പുതുക്കല്‍ ജോലികള്‍ നടക്കുന്നത്. ഭൂഉടമകള്‍ തങ്ങളുടെ ഭൂരേഖകള്‍ പുതുക്കിയതായി ഉറപ്പു വരുത്തേണ്ടതുണ്ട്.
ജില്ലയിലെ നാല് താലൂക്കിലെ നാലു വില്ലേജിലാണ് തുടക്കമെന്ന നിലയില്‍ ക്യാംപ് നടത്തി പുതുക്കല്‍ നടപടി പുരോഗമിക്കുന്നത്. പാലക്കാട് താലൂക്കില്‍ കണ്ണാടി രണ്ട്, ചിറ്റൂര്‍ താലൂക്കില്‍ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കില്‍ കോട്ടായി രണ്ട്, ഒറ്റപ്പാലം താലൂക്കില്‍ ലെക്കിടി പേരൂര്‍ രണ്ടിലുമാണ് പുതുക്കല്‍ പ്രക്രിയ പുരോഗമിക്കുന്നത്.
നികുതി അടച്ച രശീതും ഭൂമി സംബന്ധിച്ച രേഖകളുമാണ് ക്യാംപുകളില്‍ ഹാജരാക്കേണ്ടത്. പുതുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ഫൈനല്‍ ലിസ്റ്റ് അതത് വില്ലേജ് , പഞ്ചായത്ത് ഓഫിസുകളില്‍ ജനങ്ങള്‍ക്ക് പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപമുണ്ടെങ്കില്‍ അവ സമര്‍പ്പിക്കാനും അവസരമുണ്ടാകും.
സെപ്റ്റംബര്‍ 30 നകം ജില്ലയിലെ എല്ലാ വില്ലേജിലെയും ഭൂരേഖകള്‍ ഡിജിറ്റലാക്കാനും ഡിസംബര്‍ 30 നകം അവ പുതുക്കാനുമാണ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."