HOME
DETAILS

കഞ്ചാവ് കൃഷിചെയ്ത സംഭവം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  
backup
August 08, 2017 | 9:08 PM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%82

മാനന്തവാടി: വീടിന് സമീപം കഞ്ചാവ് ചെടി വളര്‍ത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. മാനന്തവാടി കല്ലുമൊട്ടംകുന്ന് പുത്തന്‍പുരക്കല്‍ ത്രേസ്യാമ്മ, കൊച്ചുമകന്‍ ഷോണ്‍(22), സുഹൃത്ത് റോഷന്‍ എന്ന ഉണ്ണി(24) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. 

ഷോണിനെ തിങ്കളാഴ്ച രാത്രിയും റോഷനെ ച്ചൊവ്വാഴ്ച രാവിലെയുമാണ് അറസ്റ്റ് ചെയ്തത്. ത്രേസ്യാമ്മയെ തിങ്കളാഴ്ച സംഭവ സ്ഥലത്ത് നിന്നുതന്നെ പിടികൂടിയിരുന്നു. വീടിന്റെ പുറകുവശത്ത് മൂന്ന് മീറ്ററിലേറെ ഉയരത്തിലുള്ള രണ്ട് കഞ്ചാവു ചെടികളാണ് ഇവര്‍ വളര്‍ത്തിവന്നിരുന്നത്. എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ്‌ചെടി കണ്ടെത്തിയിരുന്നു.
ഇതിനുപുറമെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പതിനഞ്ച് ലിറ്റര്‍ വാഷും അഞ്ഞൂറ് മില്ലി നാടന്‍ ചാരായവും കണ്ടെത്തി.
എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എ.ജെ ഷാജി, ഇന്‍സ്‌പെക്ടര്‍ എം.കെ സുനില്‍, ഇന്റലിജന്‍സ് പ്രിവന്റിവ് ഓഫിസര്‍മാരായ കെ.ജെ സന്തോഷ്, കെ രമേഷ്, എം.കെ ഗോപി, എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍മാരായ ടി സജീവന്‍, ശശി, വനിത സിവില്‍ ഓഫിസര്‍ സല്‍മ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവും ചാരായവും പിടികൂടിയത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago