HOME
DETAILS

ദേശീയ വിരമുക്ത ദിനാചരണം: ജില്ലയില്‍ കുട്ടികള്‍ക്ക് വിരയ്‌ക്കെതിരെ ഗുളിക നല്‍കും

  
backup
August 08, 2017 | 9:28 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82

കല്‍പ്പറ്റ: ദേശീയ വിരമുക്ത ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലയില്‍ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള 2,46,133 കുട്ടികള്‍ക്ക് വിരക്കെതിരെ ഗുളിക നല്‍കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അങ്കണവാടികളിലും, വിദ്യാലയങ്ങളിലും വെച്ചാണ് വിരക്കെതിരെ ഗുളികകള്‍ നല്‍കുക. സ്‌കൂളുകളിലും, അങ്കണവാടികളിലും ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരും, ക്ലാസ് ടീച്ചര്‍മാരുമാണ് ഗുളികകള്‍ നല്‍കുക. പ്ലേ സ്‌കൂളുകളിലും, സര്‍ക്കാര്‍-എയ്ഡഡ്, അണ്‍എയ്ഡഡ്, സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയങ്ങളിലും കുട്ടികള്‍ക്ക് ഗുളികകള്‍ നല്‍കാനുള്ള സൗകര്യമുണ്ട്.
സ്‌കൂളുകളിലും, അങ്കണവാടികളിലും പോകാത്ത കുട്ടികള്‍ക്ക് ആശാപ്രവര്‍ത്തകരുടെ സഹകരണത്തോടെ അടുത്തുള്ള അങ്കണവാടിയില്‍നിന്ന് ഗുളികകള്‍ നല്‍കുന്നതാണ്. ഈമാസം 10ന് ഗുളികകള്‍ നല്‍കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് 17ന് നടക്കുന്ന സമ്പൂര്‍ണ്ണ വിരമുക്തദിനത്തില്‍ ഗുളികകള്‍ നല്‍കണം.
2016 ഓഗസ്റ്റ് 10നും, 17നുമാണ് ഇതിന് മുന്‍പ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതിവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ വിരമുക്തദിനം ആചരിച്ചത്. വിരമുക്തദിന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് വാളാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി അധ്യക്ഷയാവും. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ സുരേന്ദ്രന്‍ പ്രതിജ്ഞ ചൊല്ലികൊടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാളിന് ബലിയറുക്കരുത്, മൃഗബലി ഇസ്‌ലാമിൽ നിർബന്ധമല്ല: ബി.ജെ.പി നേതാവ് ജമാൽ സിദ്ദിഖി

National
  •  2 months ago
No Image

വണ്ടൂരിലെ ബാര്‍ബര്‍ ഷോപ്പ് ആക്രമണത്തില്‍ പ്രതിഷേധം; യുഡിഎഫ്, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

കോൺഗ്രസിൽ സമ്പൂർണ അഴിച്ചുപണി വരുന്നു; കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹ്നാന് മുൻതൂക്കം

Kerala
  •  2 months ago
No Image

മുൻ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; വ്യോമയാന വകുപ്പുകൾ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു

Kerala
  •  2 months ago
No Image

കണ്ണൂരില്‍ മരക്കൊമ്പ് വെട്ടുന്നതിനിടെ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  2 months ago
No Image

എക്‌സൈസ് തലപ്പത്ത് ആളില്ല; ചുമതല ഭരണ വിഭാഗം അഡി.കമ്മിഷണർക്ക് തന്നെ

Kerala
  •  2 months ago
No Image

സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല: മന്ത്രി മുരളീധരൻ

Kerala
  •  2 months ago
No Image

വാ​ഗ്ദാനങ്ങൾ പാലിച്ച് വിജയ്; കർഷകർക്കും, സിനിമാ മേഖലയ്ക്കും ആശ്വാസം 

National
  •  2 months ago
No Image

കോഴിക്കോട് ഐ.സി.യു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകും

Kerala
  •  2 months ago
No Image

പ്ലസ്‌വൺ ഏകജാലകം: ആദ്യ അലോട്ട്‌മെന്റിൽ തന്നെ അഡിഷനൽ ബാച്ചുകളും 

Kerala
  •  2 months ago