'മീഡിയ രംഗത്തെ അറബി സാധ്യതകള്‍ പരിചയപ്പെടുത്തണം'
മുട്ടില്‍: സോഷ്യല്‍ മീഡിയ രംഗത്തും പരമ്പരാഗത മാധ്യമ രംഗത്തും അറബി ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്കുള്ള സാധ്യതകളെ പരിചയപ്പെടുത്താന്‍ ആവശ്യമായ പരിശീലനങ്ങള്‍ സംഘടിപ്പിക്കണമെന്ന് ഡബ്ല്യു.എം.ഒ കോളജ് അറബിക് വിഭാഗം സംഘടിപ്പിച്ച അറബിക് കോണ്‍ക്ലേവ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണത്തോനുബന്ധിച്ച് നടന്ന പരിപാടിയില്‍ അറബിക് വിഭാഗം മേധാവി ഡോ. നജ്മുദ്ധീന്‍ അധ്യക്ഷനായി. യമനിലെ സനാഅ യൂനിവേഴ്‌സിറ്റി അസി. പ്രൊഫ. ഈസ്സ അലി മുഹമ്മദ് അലി അല്‍യമനി വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഉദ്ഘാടനം ചെയ്തു.ഡബ്ലു.എം.ഒ ജന.സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ് മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. വിജി പോള്‍, ഐ.ക്യു.എ.സി കോഡിനേറ്റര്‍ ഡോ. ബിജു കെ.ജി, കോളജ് സൂപ്രണ്ട് അശ്‌റഫ് വാഴയില്‍, ഹിന്ദി വിഭാഗം മേധാവി ഡോ. ഹേമലത, മലയാളം വിഭാഗം മേധാവി ഡോ. ശഫീഖ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥി ഉസാമത്ത്, ഡോ. യൂസുഫ് നദ്‌വി, കെ.എച്ച് ഷൈല, മുഹമ്മദ് സഈദ്, കെ ആസില്‍, വഹാബ് റഹ്മാനി, അബ്ബാസ് വാഫി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."