HOME
DETAILS
MAL
സ്വാശ്രയം: പ്രതിപക്ഷ ആരോപണങ്ങള്‍ പൊട്ടിപ്പൊളിഞ്ഞെന്ന് മന്ത്രി
backup
August 09 2017 | 22:08 PM
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് മേല്‍നോട്ട സമിതി തീരുമാനിച്ച താല്‍ക്കാലിക ഫീസ് ഹൈക്കോടതി ശരിവച്ചതോടെ പ്രതിപക്ഷ ആരോപണങ്ങള്‍ പൊളിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ട ഫീസ് ഹൈക്കോടതി അംഗീകരിക്കാത്തതില്‍ സന്തോഷമുണ്ട്. ഏതുതരം ഫീസ് ഘടന സ്വീകരിക്കണമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും വിധി പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."