ആദിവാസി കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍
തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്ത് 1.55 ലക്ഷം ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചു. ഒരുകിറ്റിന് 1,500 രൂപയാണ് ചെലവഴിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ അധികം സാധനങ്ങള്‍ ഇക്കുറി കിറ്റിലുണ്ടാകും. ഇതിനു പുറമെ 60 വയസു തികഞ്ഞ ആദിവാസി വിഭാഗങ്ങളിലെ 51,476 സ്ത്രീ പുരുഷന്‍മാര്‍ക്ക് ഓണക്കോടിയും നല്‍കും. ഒരു കിറ്റിന് 600 രൂപയാണ് ചെലവിടുക.
സംസ്ഥാനത്ത് പട്ടികവര്‍ഗ കോളനികളില്‍ 5000 സാമൂഹിക പഠനമുറികള്‍ ആരംഭിക്കും. ആദ്യപടിയായി വിവിധ ജില്ലകളിലായി 100 സെറ്റില്‍മെന്റുകള്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഗൃഹപാഠം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തലാണ് സാമൂഹിക പഠനമുറികളിലൂടെ ലക്ഷ്യമിടുന്നത്. പട്ടികവര്‍ഗക്കാര്‍ക്കായുള്ള 44 ഐ.ടി.ഐകളില്‍ പുതിയ ട്രേഡുകള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."