പൊന്നാനി എം.ഇ.എസില്‍ ഇനി വിദ്യാര്‍ഥി രാഷ്ട്രീയമില്ല?
പൊന്നാനി: സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ച പൊന്നാനി എം.ഇ.എസ് കോളജില്‍നിന്നു വിദ്യാര്‍ഥി രാഷ്ട്രീയം ഒഴിവാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
വര്‍ഷങ്ങളായി വിദ്യാര്‍ഥി രാഷ്ട്രിയം കോളജില്‍ അതിക്രമങ്ങള്‍ മാത്രമാണ് ചെയ്തുകൂട്ടുന്നതെന്നാണ് ആരോപണം. കഴിഞ്ഞയാഴ്ച എസ്.എഫ്.ഐ ആക്രമണത്തില്‍ മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. ഇതോടെയാണ് കോളജില്‍നിന്നു രാഷ്ട്രീയത്തെ പടിക്കുപുറത്താക്കാന്‍ പ്രിന്‍സിപ്പല്‍ തീരുമാനിച്ചത്. അനിശ്ചിതകാലത്തേക്ക് അടച്ച കോളജ് 15നു ശേഷമേ തുറക്കൂ. കോളജില്‍ നടന്ന എസ്.എഫ്.ഐ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന മൂന്നംഗ കമ്മിഷന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ചകൂടി സമയം ചോദിച്ചിട്ടുണ്ട്.
കൂടുതല്‍ വിദ്യാര്‍ഥികള്‍ ആക്രമണത്തില്‍ പങ്കാളികളായതിനാല്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനായിട്ടില്ല. ഇതോടെയാണ് നിശ്ചിത സമയത്തില്‍നിന്നു കൂടുതല്‍ ദിവസം നീട്ടിച്ചോദിച്ചത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ആക്രമണത്തില്‍ നേരിട്ടു പങ്കുള്ളതിനാല്‍ ഏഴു വിദ്യാര്ഥികള്ക്കെതരേ പുറത്താക്കല്‍ നടപടിയെടുക്കുമെന്നാണ് അന്വേഷണ കമ്മിഷന് സൂചിപ്പിക്കുന്നത്. അതേസമയം, അനിശ്ചിതകാലത്തേക്ക് അടച്ച കോളജില്‍നിന്ന് ഏഴു കുട്ടികള്‍ ടി.സി വാങ്ങിപ്പോയതായും ആരോപണമുണ്ട്.
പഠനാന്തരീക്ഷം ഇല്ലാത്തതിനാലാണ് കുട്ടികള്‍ ടി.സി വാങ്ങിയത്. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ വ്യാജമാണെന്നും ആരും ടി.സി വാങ്ങിപ്പോയിട്ടില്ലെന്നും കോളജ് അധികൃതര്‍ അറിയിച്ചു.
കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒരു വിഭാഗം അധ്യാപകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായതെന്നാണ് എസ്.എഫ്.ഐ വിശദീകരണം.
എന്നാല്‍, മുന്‍ വര്ഷങ്ങളിലെന്നപോലെ ഈ വിഷയത്തില്‍ കോളജിനെതിരേ സമരരംഗത്തിറങ്ങാന്‍ എസ്.എഫ്.ഐ തയാറായിട്ടില്ല. നേതൃത്വം കോളജിലെ ആക്രമണങ്ങളെ തള്ളിപ്പറഞ്ഞതോടെ സമരത്തിനിറങ്ങാന്പോലും എസ്.എഫ്.ഐക്കു കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."