നിയമത്തിനുമുന്നില്‍ കീഴടങ്ങുക, ദൈവനീതിക്കായി തയാറാകുക
വത്തിക്കാന്‍ സിറ്റി: പുരോഹിതന്മാരുടെ ലൈംഗിക പീഡന സംഭവങ്ങള്‍ നിലപാട് കടുപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കുറ്റാരോപിതരായ പുരോഹിതന്മാരോട് സ്വയം നിയമത്തിനുമുന്നില്‍ കീഴടങ്ങാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങള്‍ ഇനിമുതല്‍ ഗൗരവത്തോടെയും കണിഷതയോടെയും മാത്രമേ കൈകാര്യം ചെയ്യൂവെന്നും മാര്‍പാപ്പ വ്യക്തമാക്കി.
വത്തിക്കാനില്‍ ചര്‍ച്ച് ഭരണവിഭാഗത്തിന്റെ യോഗത്തില്‍ നടത്തിയ വാര്‍ഷിക പ്രഭാഷണത്തിലാണ് കത്തോലിക്കാ പുരോഹിതന്മാര്ക്കെതിരേ അടിക്കടിയുണ്ടായ ലൈംഗിക ആരോപണങ്ങളില്‍ മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്. ഇനിമുതല്‍ ഇത്തരം നീചകൃത്യങ്ങള്‍ ആരു ചെയ്താനും നീതിക്കു മുന്നില്‍ കൊണ്ടുവരാന്‍ വേണ്ട എന്തു നടപടിയും ചര്‍ച്ചിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ''കുട്ടികളെ പീഡിപ്പിക്കുന്നവരോട് പറയാനുള്ളത്, സ്വയം പരിവര്ത്തനപ്പെട്ട് മാനുഷിക നീതിക്കുമുന്നില്‍ കീഴടങ്ങുകയും ദൈവിക നീതിക്കായി കാത്തിരിക്കുകയും ചെയ്യണമെന്നാണ്. ഇത്തരം സംഭവങ്ങള്‍ ഇനി ചര്‍ച്ചിനകത്ത് ആവര്‍ത്തിച്ചുകൂടാ.''- മാര്‍പാപ്പ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."