ശിഷ്യരുടെ കലോത്സവ വിജയത്തിളക്കത്തില്‍ പരിശീലകര്‍ ഒത്തുചേര്‍ന്നു
വടകര: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിജയത്തിളക്കവുമായി കലാപരിശീലകര്‍ ഒത്തുചേര്‍ന്നു. സ്‌കൂള്‍, കോളജ് കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യങ്ങളും വടകര സ്വദേശികളുമായ സജ്ജാദ് വടകര, മുഹമ്മദ് റബിന്‍, ജഗത് രാമചന്ദ്രന്‍, ഷഹീര്‍ വടകര എന്നിവരാണ് കലോത്സവത്തിനു ശേഷം വടകരയില്‍ ഒത്തു ചേര്‍ന്നത്.
പതിറ്റാണ്ടുകളായി കലോത്സവ വേദികളിലെ പരിശീലകരാണ് ഇവര്‍. 15 വര്‍ഷക്കാലമായി മാപ്പിള കലകള്‍ പരിശീലിപ്പിച്ചു വരികയാണ് സജ്ജാദ് വടകര. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബനമുട്ട് മത്സരത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ടീമുകളെ പങ്കെടുപ്പിച്ച് 60 വിദ്യാര്‍ഥികള്‍ക്ക് എ ഗ്രേഡ് വാങ്ങിക്കൊടുത്തിട്ടുണ്ട്. കലോത്സവത്തില്‍ അറബനമുട്ട് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മലപ്പുറം കൊട്ടുക്കര എച്ച്.എസ് സ്‌കൂള്‍ ടീമിനെ പരിശീലിപ്പിച്ചതും സജ്ജാദാണ്.
കലോത്സവത്തില്‍ കോല്‍ക്കളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വടകര എം.യു.എം.വി.എച്ച്.എസ് സ്‌കൂള്‍ ടീമിനെയും എ ഗ്രേഡ് നേടിയ കണ്ണൂര്‍ ജില്ലാ ടീമിനെയും പരിശീലിപ്പിച്ചത് 10 വര്‍ഷക്കാലമായി മാപ്പിള കലകള്‍ പരിശീലിപ്പിക്കുന്ന മുഹമ്മദ് റബിനാണ്. 10 വര്‍ഷത്തോളമായി ജഗത് രാമചന്ദ്രന്‍ പരിചമുട്ട്, വഞ്ചിപ്പാട്ട് ഇനങ്ങളില്‍ പരിശീലനം നല്‍കി വരുന്നു.
ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട്, കാസര്‍കോട് ജില്ലാ ടീമുകള്‍ക്ക് പരിചമുട്ട് മത്സരത്തില്‍ എ ഗ്രേഡ് നേടിക്കൊടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം തുടര്‍ച്ചയായി കോഴിക്കോട് ജില്ലാ ടീമിനെ പരിചമുട്ടില്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുപ്പിച്ച് സമ്മാനങ്ങള്‍ നേടിക്കൊടുത്തിട്ടുമുണ്ട്. കേരള ഫോക്‌ലോര്‍ അക്കാദമി അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കി അനുമോദിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, കാസര്‍കോട്, തൃശൂര്‍ ജില്ലാ ടീമുകള്‍ക്ക് വട്ടപ്പാട്ട് പരിശീലനം നല്‍കിയത് ഷഹീര്‍ വടകരയാണ്. കണ്ണൂര്‍, കാസര്‍കോട് ടീമുകള്‍ക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിക്കൊടുക്കാനും ഇദ്ദേഹത്തിനായിട്ടുണ്ട്. 17 വര്‍ഷത്തോളമായി മാപ്പിള കലകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചു വരുന്നു. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ മാപ്പിള കലകളുടെ പരിശീലകനായ ഇദ്ദേഹം വടകര താഴപ്പള്ളി ഭാഗം ജെ.ബി സ്‌കൂള്‍ അറബി അധ്യാപകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."