യൂത്ത് ലീഗ് സി.ഐ ഓഫിസ് മാര്‍ച്ച് നടത്തി
കൊണ്ടോട്ടി: പുളിക്കല്‍ അരൂരിലെ ക്രഷര്‍ യൂനിറ്റിനെതിരെ നടന്നു വരുന്ന ജനകീയ സമരക്കാരെ പൊലിസ് ക്രുരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സി.ഐ ഓഫിസ് മാര്‍ച്ച് നടത്തി.
വിഷയം തെളിവുസഹിതം മുഖ്യമന്ത്രിക്കും പൊലിസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും ജില്ലാ കലക്ടര്‍ക്കും യൂത്ത് ലീഗ് പരാതി നല്‍കും. കൊണ്ടോട്ടി പോസ്റ്റോഫിസ് പരിസരത്ത് മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് പൊലിസ് തടഞ്ഞു. ടി.വി ഇബ്രാഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ. മൊയ്തീന് അലി അധ്യക്ഷനായി.
അഷ്റഫ് മടാന്‍, സി.ടി മുഹമ്മദ്, പി.വി.എ ലത്തീഫ്, കെ.ടി സക്കീര്‍ ബാബു, ആനക്കച്ചേരി മുസഹാജി, സി.അലിക്കുട്ടി, കെ.എ ബഷീര്‍, അഡ്വ. ഖാസിം, സമദ് പൊന്നാട്, പാലാട്ട് ശരീഫ്, കെ.എം ഷാഫി, എന്‍.എ കരീം,ബഷീര്‍ കോപ്പിലാന്‍, അസ്ക്കര്‍ നെടിയിരുപ്പ്, കെ.എം ഇസ്മാഈല്‍, സി.കെ മജീദ്, പി.എന്‍ നബീല്‍, വി.ഖാലിദ്, ഒ.പി മുസ്തഫ, എ. നസ്റു, വി.കെ യുനുസ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."