അഴിമതി ആരോപിക്കപ്പെട്ട കുട്ടഞ്ചേരി ഭരണിച്ചിറയിലെ മണ്ണെടുപ്പ് ലേലം തടഞ്ഞു
എരുമപ്പെട്ടി: അഴിമതി ആരോപണം ഉന്നയിക്കപ്പെട്ട ഭരണിച്ചിറയിലെ മണ്ണെടുപ്പ് ലേലം ബി.ജെ.പി എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു.
ലക്ഷങ്ങളുടെ അഴിമതി മറച്ചുവെക്കുന്നതിനായാണ് വാര്‍ഡ് മെമ്പറും പഞ്ചായത്ത് ഭരണസമിതിയും ഗുണഭോക്തൃസമിതിയും ചേര്‍ന്ന് നാടകീയമായി കളിമണ്ണ് ലേലം നടത്തുന്നതെന്നാരോപിച്ചാണ് തടഞ്ഞത്. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് കുട്ടഞ്ചേരി ഭരണിച്ചിറയിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ലേലം നടത്താതെ മണ്ണെടുപ്പ് നടത്തിയത്തില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്നാരോപിച്ച് കഴിഞ്ഞ ദിവസം ബി.ജെ.പി പ്രതിഷേധിച്ചിരുന്നു.
പഞ്ചായത്തില്‍ നിന്ന് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം കുഴിച്ചെടുത്ത മണ്ണിന്റെ അളവ് തിട്ടപ്പെടുത്തി ലേലം നടത്തിയിട്ടില്ലെന്നും മണ്ണ് കൊണ്ട് പോയിട്ടുള്ളത് നിയമപ്രകാരമല്ലെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വന്തം പാര്‍ട്ടിക്കാരെ മാത്രം ഉള്‍പ്പെടുത്തിയാണ് വാര്‍ഡ് മെമ്പര്‍ ഗുണഭോക്തൃസമിതി രൂപീകരിച്ചിട്ടുള്ളതെന്നും ആരോപണമുണ്ട്.
ലക്ഷങ്ങളുടെ അഴിമതി നടത്തിയ വാര്‍ഡ് മെമ്പര്‍ രാജിവക്കണമെന്ന് ബി.ജെ.പി എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. രാജേഷ് കുമാര്‍ ആവശ്യപ്പെട്ടു. അനന്തന്‍ ഇടുക്കൂട്ട്, സോമന്‍ കളരിക്കല്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."