കണ്ണോളിച്ചിറ ബണ്ട് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്ത നിലയില്‍
വെള്ളാങ്ങല്ലൂര്‍: പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ചാമക്കുന്നിന് സമീപം കണ്ണോളിച്ചിറ തോടിലെ ബണ്ട് സാമൂഹ്യ വിരുദ്ധര്‍ പൊട്ടിച്ചു. 65 ഏക്കറില്‍ നിലമൊരുക്കി കൃഷിക്ക് തയാറെടുക്കുന്ന ഘട്ടത്തിലാണ് ബണ്ട് പൊട്ടിച്ചിരിക്കുന്നത്.
നെല്‍കൃഷിക്കു ശേഷം പച്ചക്കറികള്‍ കൃഷി ചെയ്യാറുണ്ട്. ഇതെല്ലാം ഈ തോടില്‍ സംഭരിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ്. തോടില്‍ വെള്ളം കെട്ടി നിര്‍ത്തുന്നതു കൊണ്ട് സമീപ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വെള്ളത്തിന്റെ ക്ഷാമം മൂലം കൃഷിക്കാര്‍ക്ക് 24 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണ്ണോളിച്ചിറ പാടശേഖര സമിതി പ്രസിഡന്റ് പോളി കോമ്പാറക്കാരന്‍, സെക്രട്ടറി മാത്തച്ചന് കോലങ്കണ്ണി പറഞ്ഞു. ബണ്ട് പൊട്ടിക്കലുമായി ബന്ധപ്പെട്ട് കൃഷിഭവന്, പഞ്ചായത്ത് ഇടങ്ങളില്‍ പരാതിപ്പെട്ടതായി ഇവര്‍ പറഞ്ഞു.
ബണ്ട് പൊട്ടിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും ഇവിടെ ഒരു സ്ഥിരം ബണ്ട് പണിയണമെന്നും പാടശേഖര സമിതിയ്ക്ക് വേണ്ടി ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."