അടച്ചിടണോ വായനശാലകള്‍?
മഞ്ചേരി: മഞ്ചേരിയിലെ വായനശാലകളോട് നഗരസഭ അവഗണന കാണിക്കുന്നതായി ആക്ഷേപം. പഴയ ബസ് സ്റ്റാന്‍ഡിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക വായനശാലയും നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍ സ്മാരക വായനശാലയോടും അവഗണന കാണിക്കുന്നതായാണ് ആക്ഷേപം.
പഴയ ബസ് സ്റ്റാന്‍ഡിലെ വായനശാല സ്ഥിരമായി തുറക്കാന്‍ സംവിധാനമില്ല. ചില ദിവസങ്ങളില്‍ തുറന്നാലും ഉച്ചയ്ക്ക് ഒന്നോടെ അടയ്ക്കും. വളരെക്കുറച്ചു പത്രങ്ങളും വാരികകളും മാത്രമാണ് ഇവിടെയുള്ളത്. സാമൂഹ്യ, സാംസ്‌കാരിക മേഖലയ്ക്കായി ഫണ്ട് വകയിരുത്താറുണ്ടെങ്കിലും വായനശാലകളുടെ ശാക്തീകരണത്തിന് ഉപയോഗിക്കാറില്ല. നിരവധിപേര്‍ ഈ ലൈബ്രറിയില്‍ എത്താറുണ്ടായിരുന്നു. ലൈബ്രറി വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. യോഗ്യതയുള്ള ലൈബ്രേറിയനെ നിയമിച്ചിട്ടുമില്ല.
ശുചീകരണ വിഭാഗത്തിലെ ജീവനക്കാരനെ താല്‍ക്കാലികമായി ലൈബ്രറി തുറന്നിടാന്‍ ചുമലതലപ്പെടുത്തുകയാണ് പതിവ്.
ശമ്പളം നല്‍കുന്നുണ്ടെങ്കിലും വായനശാല തുറക്കുന്നുവെന്നു പരിശോധിക്കുന്നുമില്ല. നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍ സ്മാരക വായനശാലയുടെ സ്ഥിതിയും മറിച്ചല്ല. ഉദ്ഘാടനം കഴിഞ്ഞു വര്‍ഷങ്ങളോളം പൂട്ടിക്കിടന്നു മൂന്നു വര്‍ഷം മുന്‍പാണ് തുറന്നത്. നിലവില്‍ വൈകിട്ട് കുറച്ചു സമയം മാത്രമാണ് തുറക്കുന്നത്. പത്രങ്ങളോ വാരികകളോ പുസ്തകങ്ങളോ വേണ്ടത്ര ലഭ്യമാക്കിയിട്ടില്ല. വര്‍ഷാവര്‍ഷം ലൈബ്രറികള്‍ക്കു ബജറ്റില്‍ തുക വകയിരുത്താറുണ്ടെങ്കിലും പിന്നീട് വകമാറ്റുകയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."