യൂത്ത് ലീഗ് യുവജന യാത്രക്ക് കൊല്ലത്ത് ആവേശോജ്ജ്വല സ്വീകരണം
കൊല്ലം: 'വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം , ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരേ' എന്ന പ്രമേയത്തോടെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്രക്ക് കൊല്ലത്ത് ആവേശോജ്ജ്വല വരവേല്‍പ്പ്.
കഴിഞ്ഞ 24ന് മഞ്ചേശ്വരത്ത് നിന്നാരംഭിച്ച യാത്ര 600 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് നാളെ തിരുവന്തപുരത്ത് സമാപിക്കും. ഇന്നലെ ആശ്രമം ലിങ്ക് റോഡില്‍ നിന്നാരംഭിച്ച ജാഥ കൊട്ടിയത്ത് സമാപിച്ചു.
വൈറ്റ് ഗാര്‍ഡ് പരേഡിന്റെയും ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെയാണ് സമാപന കേന്ദ്രത്തിലേക്ക് യാത്രയെ വരവേറ്റത്.
കൊട്ടിയത്ത് നടന്ന സമാപന സമ്മേളനം മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുസ്മിത ദേവ് എം.പി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം. അന്‍സാറുദ്ദീന്‍ അധ്യക്ഷനായി.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, ജാഥ നായകരായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, എം.എ സമദ്, നജീബ് കാന്തപുരം, അഡ്വ. സുല്‍ഫിക്കര്‍ സലാം, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, ലതിക സുഭാഷ് അഡ്വ. കാര്യാറ നസീര്‍ സംസാരിച്ചു
ആശ്രമത്ത് നടന്ന സ്വീകരണവും യാത്രയുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് യൂനുസ് അധ്യക്ഷനായി. ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ, സെക്രട്ടേറിയറ്റ് അംഗം എ. യൂനുസ് കുഞ്ഞ്, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, എ. സദഖത്തുള്ള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."