HOME
DETAILS
MAL
വാഹന പരിശോധന: 6.66 ലക്ഷം പിഴ ഈടാക്കി
backup
August 11 2017 | 22:08 PM
കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ ഈ മാസം നടത്തിയ വാഹന പരിശോധനയില്‍ 607 കേസുകളിലായി 6.66 ലക്ഷം രൂപ പിഴ ഈടാക്കി. അനധികൃത പാര്‍ക്കിങ് നടത്തിയ 28 കേസുകളും ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാത്ത 354 കേസുകളും സ്പീഡ് ഗവര്‍ണര്‍ ഉപയോഗിക്കാത്ത 14 കേസുകളും മദ്യപിച്ച് വാഹനമോടിച്ച ഒരു കേസും രജിസ്റ്റര്‍ ചെയ്തു. റോഡ് നിയമങ്ങളും സിഗ്നലുകളും അനുസരിക്കാത്ത 210 പേരില്‍നിന്ന് പിഴയീടാക്കി. 46 ഡ്രൈവിങ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."