സ്മാര്‍ട്ട് സിറ്റികളുടെ സാധ്യത കേരളം പ്രയോജനപ്പെടുത്തണം: കെ. ജയകുമാര്‍
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യയുടെ അനന്തസാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകമെമ്പാടും വികസിച്ചു വരുന്ന സ്മാര്‍ട്ട് സിറ്റികളുടെ സാധ്യതകള്‍ കേരള സംസ്ഥാനം മൊത്തത്തില്‍ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മുന്‍ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയരക്ടറുമായ കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു.
കേരളം സമീപകാലത്ത് നേരിട്ട പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരമോ കൊച്ചിയോ മാത്രമല്ല, കേരള സംസ്ഥാനം തന്നെ സ്മാര്‍ട്ട് സിറ്റികളില്‍ ലഭ്യമാകുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വക്കം മൗലവി ഫൗണ്ടേഷനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്മാര്‍ട്ട് സിറ്റികള്‍ അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിലുളള ഏകദിന ശില്‍പശാല വക്കം മൗലവി ഫൗണ്ടേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."