വീട്ടില്‍ സൂക്ഷിച്ച ആനക്കൊമ്പുകള്‍ വനംവകുപ്പ് പിടികൂടി
കോഴിക്കോട്: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ച രണ്ട് ആനക്കൊമ്പുകളും രണ്ട് നോട്ടെണ്ണല്‍ യന്ത്രങ്ങളും പിടികൂടി.
മാവൂര്‍ കണ്ണിപറമ്പ് ഇലഞ്ഞിക്കല്‍ കൃഷ്ണന്റെ വീട്ടില്‍നിന്നാണ് ഇവ പിടികൂടിയത്. മറിച്ചുവില്ക്കുന്നതിനായാണ് ഇവര്‍ ആനക്കൊമ്പ് വാങ്ങിയതെന്ന് സംശയിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വീട്ടുടമസ്ഥന് കൃഷ്ണന്, മകന് ശിവരാമകൃഷ്ണന് എന്നിവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഇവരെ താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് കൈമാറും.
ഫഌയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം. പത്മനാഭന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. പ്രദീപ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പി. റജിമോന്‍, പി. വിജയന്, കെ.എസ് നിഥിന്, എ. ആസിഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."