108 കഴിഞ്ഞിട്ടും വെളിച്ചം വിതറി കടലൂര്‍ ലൈറ്റ് ഹൗസ്
നന്തിബസാര്‍: നൂറ്റിയെട്ടു വയസ്സ് കഴിഞ്ഞിട്ടും അല്പംപോലും ക്ഷീണമില്ലാതെ കടല്‍ യാത്രക്കാര്‍ക്ക് വഴികാട്ടിയായി പ്രസരിപ്പോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസ്.
1909 ഒക്ടോബര്‍ 20നാണ് ലൈറ്റ് ഹൗസ് സ്ഥാപിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് അപടങ്ങള്‍ തുടര്‍കഥയായപ്പോള്‍ 1895 ല്‍ മദ്രാസിലെ പ്രസിഡന്‍സി പോര്‍ട്ട് ഓഫിസര്‍ ഡബ്ലിയു.ജെ.പവല്‍ ലൈറ്റ് ഹൗസിന്റെസാധ്യതകള്‍ പരിശോധിക്കുകയും ഫയലും,എസ്റ്റിമേറ്റും തയ്യാറാക്കി വെള്ളിയാങ്കല്ലില്‍ ലൈറ്റ്ഹൗസ് നിര്‍മ്മിക്കാനായിരുന്നു ആദ്യപരിപാടിയെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകളും, നിര്‍മ്മാണ ചിലവുകള്‍ കൂടിയതുകാരണം കൊയിലാണ്ടി താലൂക്കിലെ മൂടാടി വില്ലേജ് കടലൂര്‍ദേശത്തു നിര്‍മ്മിക്കാന്‍ തീരുമാനമാവുകയായിരുന്നു. സമുദ്ര നിരപ്പില്‍നിന്നു 160 അടിഉയരത്തിലാണ് ലൈറ്റ് ഹൗസ് സ്ഥാപിച്ചത്. അന്നുഇറക്കുമതിചെയ്ത ലൈറ്റുകളും ലെന്‍സുകളും ഓരോ അഞ്ചു സെക്കന്റിലും ഒരുപ്രാവശ്യം കത്തും രണ്ടുലക്ഷംമെഴുകുതിരി വെളിച്ചമാണ് ഇതിന്റെശേഷിയെന്നു രേഖകളില്‍കാണാം. ബള്‍ബിനു ചുറ്റുംസ്ഥാപിച്ച നാലുകോണ്‍വെന്റ് ലെന്‍സുകള്‍ 150 വാട്ടിന്റെ മെറ്റല്‍ ഹലൈഡ്‌ലാമ്പുകള്‍ കത്തുമ്പോള്‍ ചുറ്റുമുള്ള ലെന്‌സുകള്‍ക്കറങ്ങുന്നു. 1907 ഓടോക്കുന്നു എന്ന സ്ഥലത്ത് 27 ഏക്കര്‍സ്ഥലം അക്വയര്‍ ചെയ്തു 84000 രൂപചിലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആദ്യകാലത്തു കൈകൊണ്ടുകറക്കിയായിരുന്നു മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചത്.വെളിച്ചം കുറയാതിരിക്കാന്‍ ജോലിക്കാര്‍കാവല്‍നില്‍ക്കും.
അമ്പത്തഞ്ചു മീറ്റര്‍ഉയരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ നാല് സ്റ്റാഫുകള്‍ മാത്രമാണുള്ളത് പണ്ടുകാലങ്ങളില്‍ ഇവിടെത്തെ ജോലിക്കാരെ സായ്പ് എന്നായിരുന്നു ആളുകള്‍ വിളിച്ചിരുന്നത്.നൂറ്റിഒമ്പതുവര്‍ഷംപഴക്കമുണ്ടെങ്കിലും ഈ സ്തുപം ഇപ്പോഴും പുതിയതുതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."