ഭവന്‍സ് ലോ കോളജ്: വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി പിന്‍വലിക്കാന്‍ നിര്‍ദേശം
ഫറോക്ക്: സമരത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്ത രാമനാട്ടുകര ഭവന്‍സ് ലോ കോളജ് പ്രിന്‍സിപ്പലിന്റെ നടപടി റദ്ദാക്കാന്‍ സര്‍വകലാശാല ആവശ്യപ്പെടും. രണ്ടു പെണ്കുട്ടികളുള്പ്പെടെയുള്ളവര്ക്കെതിരേ അപവാദമുന്നയിച്ച സംഭവത്തില്‍ കോളജ് മേലധികാരിയുള്പ്പെടെയുള്ളവര്ക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനായി ഉപദേശം നേടാനും കാലിക്കറ്റ് സര്‍വകലാശാലയുടെ ഗ്രീവന്‍സ് സെല്‍ തീരുമാനിച്ചു.
വിദ്യാര്ഥികള്ക്കെതിരേ അന്യായമായ പകപോക്കല്‍ നടപടി സംബന്ധിച്ച് എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റിയാണ് സര്‍വകലാശാലയുടെ പരാതി പരിഹാര സമിതിയെ സമീപിച്ചത്. പരാതിയില്‍ ഇരുവിഭാഗത്തിെന്റയും വിശദീകരണം തേടിയിരുന്നെങ്കിലും വെള്ളിയാഴ്ച നിശ്ചയിച്ച സിറ്റിങില്‍ കോളജിന്റെ പ്രതിനിധികളാരും പങ്കെടുന്നില്ല. നടപടിക്ക് വിധേയയായ പെണ്‍കുട്ടിയുള്‍പ്പെടെ പരാതിക്കാരായ എസ്.എഫ്.ഐ നേതാക്കള്‍ പങ്കെടുത്തു. 12 വിദ്യാര്‍ഥികളെയാണ് സമരത്തിന്റെ മറവില്‍ അനാശാസ്യമുള്‍പ്പെടെ ആരോപിച്ച് പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തിരുന്നത്. ഇവരെ ക്ലാസിലിരുത്താനും എല്ലാ പരീക്ഷകളുമെഴുതാന്‍ അവസരമൊരുക്കാനും കോളജ് പ്രിന്സിപ്പലിനോടാവശ്യപ്പെടാന് സമിതി തീരുമാനിക്കയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."