HOME
DETAILS

'മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം' പ്രഖ്യാപനത്തിനൊരുങ്ങി ജില്ല

  
backup
August 11 2017 | 23:08 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8-7

കല്‍പ്പറ്റ: മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ ഒരുങ്ങി ജില്ല. സംസ്ഥാനം പൂര്‍ണ്ണമായും മാലിന്യ രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമഗ്ര ശുചിത്വ പദ്ധതി ജില്ലയില്‍ പുരോഗമിക്കുന്നു.
പദ്ധതിയുടെ ഭാഗമായ മാലിന്യത്തില്‍ നിന്ന്് സ്വാതന്ത്ര്യം ഗൃഹതല സന്ദര്‍ശനവും അവബോധ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടന്നുവരികയാണ്. പാരിസ്ഥിതിക സൗന്ദര്യംകൊണ്ടും പ്രകൃതിക്കനുയോജ്യമായ ആവാസ വ്യവസ്ഥയാലും മറ്റ് സ്ഥലങ്ങളില്‍ നിന്നും വയനാട് എന്നും വ്യത്യസ്തമാണ്.
എന്നാല്‍ നിരന്തരം മാലിന്യ പ്രശ്‌നത്തില്‍ നിന്ന് പിടിവിടാത്ത അവസ്ഥയിലാണ് ഇന്ന് ജില്ലക്കാര്‍. കാംപയിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലും പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ നേരിട്ട് സന്ദര്‍ശിക്കുകയും മാലിന്യ പരിപാലന അവസ്ഥ നിര്‍ണയ പഠനത്തോടൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്.
തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ വ്യക്തി, കുടുംബം സ്വകാര്യ വീടുകള്‍, കോളനികള്‍, ഫഌറ്റ് സമുച്ചയങ്ങള്‍ പൊതു സ്ഥാപനങ്ങള്‍, കച്ചവട വ്യവസായ ശാലകള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യം കേരള മുനിസിപ്പാലിറ്റി ആക്ട് 1994ലെ 334എ വകുപ്പിലെ നിബന്ധന പ്രകാരം അതുല്‍പ്പാദിപ്പിക്കുന്നവരുടെ ഉത്തരവാദിത്വത്തില്‍ സംസ്‌കരിക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനം.
എന്നാല്‍ ജൈവ മാലിന്യത്തിനുപരിയായി അജൈവ അപകടകരമായ മാലിന്യത്തിന്റെ അളവും സ്വഭാവവും കണക്കിലെടുത്ത് വിവിധങ്ങളായ സംസ്‌കരണ രീതികള്‍ തദ്ദേശസ്വയംഭരണാടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ച് മാലിന്യ സംസ്‌കരണം യാഥര്‍ഥ്യമാക്കുകയാണ് ലക്ഷ്യം.
മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല, ബ്ലോക്ക്, പഞ്ചായത്ത്തല പരിശീലനങ്ങള്‍ നടത്തി വളണ്ടിയര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം മുന്നോട്ട് നീങ്ങുന്നത്. ജില്ലാ ശുചിത്വമിഷന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിലാണ് കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ശുചിത്വ പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ഓരോ വീട്ടിലും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ നിലവില്‍ ഏത് വിധേനയാണ് സംസ്‌കരിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിനും ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിന് അനുയോജ്യമായ വിവിധ സംവിധാനങ്ങള്‍ വിശദമായി ബ്രോഷറുകള്‍ നല്‍കികൊണ്ട് പരിചയപ്പെടുത്തുകയും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങളും ശീലവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നല്‍കുക എന്നതാണ് ഗൃഹതല സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
നാളെക്കകം ഗൃഹതല സന്ദര്‍ശനം വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ വിവിധ സാമൂഹ്യ പ്രതിനിധികള്‍, കുടുംബശ്രീ, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍, സാക്ഷരത പ്രേരക്മാര്‍, െ്രെടബല്‍ പ്രമോട്ടര്‍മാര്‍, വിദ്യാര്‍ഥികള്‍, വയോജനങ്ങള്‍ സന്നദ്ധ സംഘടനകള്‍ തുടങ്ങിയ നാനാ തുറകളില്‍പ്പെട്ടവരുടെ സഹകരണത്തോടെ പൂര്‍ത്തീകരിക്കും.
40 മുതല്‍ 50 വീടുകള്‍ രണ്ടു പേരടങ്ങുന്ന ഒരു ടീമാണ് സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് ഇവര്‍ ശേഖരിച്ച വിവരങ്ങള്‍ വാര്‍ഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡ്തല ക്രോഡീകരണം നടത്തും. വാര്‍ഡുതല ക്രോഡീകരണ രേഖ 15ന് മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യ വേളയില്‍ വിശദമാക്കുകയും ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങിന് ശേഷം ത്രിതല പഞ്ചായത്ത് ജില്ലാതലത്തില്‍ നടക്കുന്ന വിവിധ സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ ഇതിന്റെ പ്രഖ്യാപനവും നടക്കും. ഈ ദിവസം സംസ്ഥാനത്തെ മുഴുവന്‍ എം.പിമാരും, എം.എല്‍.എമാരും ജനപ്രതിനിധികളും ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്യും.
വാര്‍ഡ്തലത്തില്‍ വിപുലമായ ശുചിത്വ സംഗമ പ്രവര്‍ത്തനങ്ങളും, ഗ്രീന്‍ പ്രോട്ടോകോള്‍ മാതൃക പ്രവര്‍ത്തകരെ അനുമോദിക്കല്‍, പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വാപ്പ് മേളകള്‍, പാഴ് വസ്തു ശേഖരണം ഊര്‍ജിതമാക്കുതിനുള്ള പ്രവര്‍ത്തനങ്ങള്‍, ശുചിത്വ ഗ്രാമസഭ, പ്രതിജ്ഞയും, ശുചിത്വസന്ധ്യ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ്തലത്തില്‍ ഒരുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ പ്ലാനിങ് ഓഫിസര്‍ സോമസുന്ദര്‍ലാല്‍, ജില്ലാ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫിസര്‍ അനൂപ് കിഴക്കേപ്പാട്ട്, ഹരിതകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സുധീര്‍ എന്നിവര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago
No Image

ഇന്ത്യയില്‍ ഗുണനിലവാരമില്ലാത്ത  53 മരുന്നുകള്‍; പരിശോധനയില്‍ പരാജയപ്പെട്ടത് പാരസെറ്റാമോള്‍, കാല്‍സ്യം വിറ്റാമിന്‍ ഡി3 സപ്ലിമെന്റ്‌സ് ഉള്‍പ്പടെ 

Kerala
  •  3 months ago