HOME
DETAILS
MAL
ഘടകകക്ഷികളെ പുറമ്പോക്കിലുള്ളവരായി കാണുന്ന മനോഭാവം കോണ്‍ഗ്രസ് മാറ്റണെന്ന് ജെ.ഡി.യു
backup
August 10 2016 | 04:08 AM
തിരുവന്തപുരം: യു.ഡി.എഫില്‍ നിന്നും കേരള കോണ്‍ഗ്രസ് (എം) വിട്ടതിനു പിന്നാലെ മുന്നണിയിലെ മറ്റു ഘടകകക്ഷികളും കടുത്ത നിലപാടെടുക്കുന്നു. പാര്‍ട്ടി ഉന്നയിച്ച പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാകണമെന്നും
ഘടകകക്ഷികളെ പുറമ്പോക്കിലുള്ളവരായി കാണുന്ന കോണ്‍ഗ്രസ്സിന്റെ മനോഭാവം മാറ്റണമെന്നും ജെ.ഡി.യു സംസ്ഥാന സെക്രട്ടറി ഷെയ്ക് പി.ഹാരിസ് പറഞ്ഞു.
ഘടകകക്ഷികളെ വലിപ്പച്ചെറുപ്പത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. പരാജയങ്ങളെ കുറിച്ച് പഠിക്കാന്‍ സമിതികളെ നിയോഗിച്ചതില്‍ കാര്യമില്ല. അത്തരം സമിതികളുടെ റിപ്പോര്‍ട്ടുകളും പുറത്തുവിടണമെന്ന് ഷെയ്ക് പി. ഹാരിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."