HOME
DETAILS
MAL
എന്റെ ജീവിതോപാധി തിരിച്ചു തരൂ, അതെന്റെ അവകാശമാണ് ''
backup
August 12 2017 | 00:08 AM
കൊച്ചി: തനിക്കെതിരായ വിലക്ക് ഹൈക്കോടതി റദ്ദാക്കിയിട്ടും പക പോക്കല്‍ നടപടി തുടരുന്ന ബി.സി.സി.ഐ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനവുമായി മലയാളി പേസര്‍ എസ് ശ്രീശാന്ത്. ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരേ ഫുള്‍ ബെഞ്ചിന് അപ്പീല്‍ നല്‍കാനുള്ള ബി.സി.സി.ഐ തീരുമാനത്തിനെതിരേയാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ താരം നിശിത വിമര്‍ശനം നടത്തിയത്.
'' ഞാന്‍ യചിക്കുകയല്ല. എനിക്ക് എന്റെ ജീവിതോപാധി തിരിച്ചു തരാനാണ് ആവശ്യപ്പെടുന്നത്. അതെന്റെ അവകാശമാണ്. ബി.സി.സി.ഐ ദൈവത്തിന് മുകളിലല്ല. ഞാന്‍ ഇനിയും കളിക്കും. പലവട്ടം നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ട ഒരാള്‍ക്കെതിരേ ഇങ്ങനെ നീങ്ങുന്നത് നീചമായ നടപടിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല.''- ശ്രീശാന്ത് തന്റെ പേജില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."