പിന്തിരിപ്പിക്കുന്നത് യുവതികളുടെ ജീവന്‍ രക്ഷിക്കാന്‍ - കടകംപള്ളി
പത്തനംതിട്ട: മലകയറുന്ന യുവതികളുടെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടിയാണ് പൊലിസ് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതികള്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ല. യുവതികള്‍ക്ക് നേരെ ശക്തമായ പ്രതിഷേധം കണ്ടതുകൊണ്ട്, അവിടെവച്ച് ഒന്നും സംഭവിക്കാതിരിക്കാനാണ് പൊലിസ് സംരക്ഷണം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്നോട്ടു പോകണമെന്ന നിലപാടില്‍ അവര്‍ ഉറച്ചു നില്‍ക്കുകയാണ്. അവരുടെ ജീവന്‍ രക്ഷിക്കാനും പൊലിസിന് ബാധ്യതയുണ്ട്. അതാണ് പൊലിസ് നിര്‍വഹിക്കുന്നത്.
പമ്പ മുതല്‍ സന്നിധാനം വരെ ഒന്നര ലക്ഷത്തോളം ഭക്തരുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ പാവപ്പെട്ട ഭക്തരെയും ബാധിക്കും. അത് കൊണ്ടാണ് പൊലിസിന് അവരെ പിന്തിരിപ്പിക്കേണ്ടിവരുന്നതെന്നും കടകംപള്ളി പറഞ്ഞു.
ഹൈക്കോടതി നിരീക്ഷക സമിതിക്കെതിരെ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ശബരിമലയില്‍ എത്ര കക്കൂസുണ്ട്, കുളിമുറിയുണ്ട് എന്ന് അന്വേഷിക്കാനല്ല ഹൈക്കോടതി നിരീക്ഷക സമിതിയെ നിയോഗിച്ചത്.
സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന പ്രത്യേക സാഹചര്യത്തിലാണ് നിയോഗിച്ചത്. അവര്‍ സര്‍ക്കാരിനേയും ദേവസ്വംബോര്‍ഡിനേയും ക്രമസമാധാന പ്രശ്‌നങ്ങളെ സംബന്ധിച്ച് ഉപദേശിക്കണം. മറ്റു കാര്യങ്ങള്‍ നോക്കാന്‍ നേരത്തെ തന്നെ അവിടെയൊരു കമ്മീഷനുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."