HOME
DETAILS
MAL
കുടുംബശ്രീകള്‍ക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ ശില്പശാല സംഘടിപ്പിച്ചു
backup
August 12 2017 | 05:08 AM
ചെറുതോണി: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന് കേരളത്തില്‍ സ്ത്രീകളുടെ സ്വയംതൊഴില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ശില്‍പ്പശാല സംഘടിപ്പിച്ചു. കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് ഒരു കോടി രൂപ വീതം മൈക്രോ ക്രെഡിറ്റ് വായ്പയായി നല്‍കുന്നതിന്റെ ഭാഗമായി അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്ന വിധവും വിശദമാക്കുന്നതിനാണ് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ശില്പശാല സംഘടിപ്പിച്ചത്. കോര്‍പറേഷന്റെ ഇടുക്കി ജില്ലാ മാനേജര്‍ പ്രീതി ജോസഫ്, കോര്പ്പറേഷന് ജനറല്‍ മാനേജര്‍ (പ്രോജക്ട്) ആനക്കൈ ബാലകൃഷ്ണന്, കുമളി പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ജെയിംസ്, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രാധിക ദേവി എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് മാനേജര്‍ മനോജ്കുമാര്‍ കെ.എന്‍ സ്വാഗതവും പ്രോജക്ട് അസിസ്റ്റന്റ് ധനേഷ് .ബി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."