HOME
DETAILS

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് എയ്ഡഡ് കോളജ് അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം

  
backup
August 12, 2017 | 5:35 AM

402751-2


തിരുവനന്തപുരം: എയ്ഡഡ് കോളജ് അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍  കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. 2016 വരെ നടത്തിയ നിയമനങ്ങള്‍ക്കാണ് അംഗീകാരം നല്‍കുക. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണയത്തിന് മതിയായ കാരണമില്ലാതെ ഹാജരാകാതിരുന്ന അധ്യാപകര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. വീഴ്ച്ച വരുത്തിയ 76 അധ്യാപകരുടെയും ഇവരെ അയക്കുന്നതില്‍ കൃത്യവിലോപം കാട്ടിയ എട്ട് പ്രിന്‍സിപ്പലുമാരുടെയും പേരുകള്‍ നടപടികള്‍ക്കായി സര്‍ക്കാരിനും കോളജ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ക്കും നല്‍കാന്‍ തീരുമാനിച്ചു.
ജീവനക്കാര്‍ക്ക് പ്രൊബേഷന്‍ കാലാവധി കഴിയുന്നതിന് മുന്‍പെ തന്നെ അന്തര്‍ സര്‍വ്വകലാശാല സ്ഥലം മാറ്റം നല്‍കാന്‍ തീരുമാനമായി. ഇതിനിടയില്‍ പരീക്ഷാ ഫലങ്ങള്‍ കൃത്യസമയത്ത് പ്രസിദ്ധീകരിക്കാന്‍ കഴിയാത്തത് സിന്റിക്കേറ്റില്‍ ഒച്ചപ്പാടിനിടയാക്കി. ജ്യോതികുമാര്‍ ചാമക്കാലയാണ് വിഷയം സിന്റിക്കേറ്റില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് പരീക്ഷാ കണ്‍ട്രോളറെ സിന്റിക്കേറ്റില്‍ വിളിച്ചു വരുത്തി വിശദീകരണം തേടി. പരിഹാരമാര്‍ഗങ്ങള്‍  സംബന്ധിച്ച് ചര്‍ച്ച നടത്തുകയും  തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഹിന്ദി വിഭാഗത്തിലെ ഡോ. ജയചന്ദ്രന് രജിസ്ട്രാറിന്റെ ചുമതല നല്‍കാന്‍ യോഗം തീരുമാനിച്ചു. കേരള ലോ അക്കാദമി ലോ കോളജിനെതിരേയുള്ള പരാതി പരിശോധിക്കാന്‍ അഫിലിയേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ഡോ: ലക്ഷ്മി നായര്‍ ഒരേ സമയം രണ്ട് കോഴ്‌സുകള്‍ക്ക് പഠിച്ചെന്ന പരാതിയില്‍ കോളജിലെ ബന്ധപ്പെട്ട രേഖകള്‍ സഹിതം നിലവിലെ പ്രിന്‍സിപ്പലിനെ വിളിച്ചു വരുത്താന്‍ തീരുമാനിച്ചു. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പാട്ടത്തിന് നല്‍കിയ ഭൂമിയുടെ 2 കോടിയിലധികം രൂപയുടെ പാട്ടത്തുക കുടിശ്ശിക ലഭിക്കാനുണ്ട്. ഈ തുക നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
സി.എ.സി.ഇ.ഇയുടെ നേതൃത്വത്തില്‍ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്റര്‍ തുടങ്ങാന്‍ തീരുമാനമായി. ബി.എ ഹിന്ദി, തമിഴ്, അറബിക്, സംസ്‌കൃതം , മ്യൂസിക്, ഫിലോസഫി, ഇസ്ലാമിക് ഹിസ്റ്ററി, മലയാളം, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, അഫ്‌സല്‍ ഉല്‍ ഉലമ, ബി.കോം കോര്‍പ്പറേഷന്‍, ബി.ബി.എ എന്നീ കോഴ്‌സുകള്‍ക്ക് ഈ വര്‍ഷം മുതല്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള സിലബസ്സില്‍ ആന്വല്‍ സ്‌കീം പ്രകാരമാണ് കോഴ്‌സ് നടത്തുക. അടുത്ത വര്‍ഷം മുതല്‍ പ്രൈവറ്റ് രജിസ്‌ട്രേഷന് സെമസ്റ്റര്‍ രീതി നടപ്പിലാക്കാനും തീരുമാനിച്ചു. കല്ലറ, അഴൂര്‍, ഇട്ടിവ , കാഞ്ഞിരംകുളം, വള്ളക്കടവ്, തൊളിക്കോട് (അരുവിക്കര), മലയിന്‍കീഴ്, പത്തിയൂര്‍, മുഹമ്മ, ചേര്‍ത്തല, മുതുകുളം എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന യു.ഐ.റ്റികളില്‍ ഈ വര്‍ഷം തന്നെ രണ്ട് ബാച്ച് വീതം ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുവാനും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  a month ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  a month ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  a month ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  a month ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  a month ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  a month ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  a month ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  a month ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  a month ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  a month ago