35ലക്ഷം പേര്‍ യു.എസിനെ ആക്രമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഉ.കൊറിയ
പ്യോങ്്‌യാങ്: ഉത്തര കൊറിയയിലെ 35 ലക്ഷം പേര്‍ അമേരിക്കയെ ആക്രമിക്കണമെന്ന അഭിപ്രായക്കാരാണെന്ന് ഔദ്യോഗിക മാധ്യമം. ഇന്നലെ ദി റോഡോങ് സിന്‍മണ്‍ ദിനപത്രമാണ് ഈ വിവരം പുറത്തുവിട്ടത്. 3.47 ദശലക്ഷം പേര്‍ യു.എസിനെതിരേ ഉത്തര കൊറിയന്‍ സൈന്യം ആക്രമണം നടത്തണമെന്ന അഭിപ്രായക്കാരാണ്. അഭിപ്രായം രേഖപ്പെടുത്തിയവരില്‍ ഏറെയും വിദ്യാര്‍ഥികളും യുവാക്കളുമാണ്.
വിരമിച്ച സൈനികരും യുവാക്കളും സൈന്യത്തില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഈമാസം ഏഴു മുതലാണ് ഇത്തരത്തില്‍ ആവശ്യം ഉന്നയിക്കപ്പെട്ടതെന്നും പത്രം പറയുന്നു. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരേ ഈമാസം ഏഴിനാണ് യു.എന്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
ഉത്തര കൊറിയയില്‍ 2.5 കോടി ജനങ്ങളാണ് അധിവസിക്കുന്നത്. 13 ലക്ഷം സൈനികരുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏഴു ലക്ഷം പേര്‍ കരസേനയിലാണ്.
അതിനിടെ ഉത്തര കൊറിയന്‍ രാഷ്ട്ര പിതാവായി അറിയപ്പെടുന്ന കിം ഇല്‍ സങിന്റെ പേരിലുള്ള പ്യോങ്‌യാങ് ചത്വരത്തില്‍ ബാനറുകളേന്തി പ്രകടനം നടത്തുന്ന ജനങ്ങളുടെ ചിത്രം ഔദ്യോഗിക മാധ്യമം പുറത്തുവിട്ടു.
പതിനായിരത്തോളം പേരാണ് റാലിയില്‍ പങ്കെടുത്തത്. കിം ജോങ് ഉന്നിനും ഇവര്‍ പിന്തുണ നല്‍കുന്നുണ്ട്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് രാജ്യവ്യാപകമായി പ്രകടനം നടന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."