വര്‍ഗീയതയ്‌ക്കെതിരേ മാനവീയ സംഗമം നടത്തും: എം. ലിജു
തുറവൂര്‍: ദളിത്-ന്യൂനപക്ഷ അക്രമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വര്‍ഗീയതയ്‌ക്കെതിരെ മാനവീയ സംഗമം നടത്തുമെന്നു ഡി.സി.സി.പ്രസിഡന്റ് എം.ലിജു പറഞ്ഞു.
അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് 18ന് നടത്തുന്ന വയലാര്‍ രവി എം.പിയുടെ 80-ാം പിറന്നാള്‍ ആഘോഷപരിപാടികളില്‍ ബ്ലോക്കില്‍ നിന്നും ബൂത്ത് - വാര്‍ഡ് കമ്മിറ്റി പ്രസിഡന്റുമാര്‍, മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍, ഡി.സി.സി.അംഗങ്ങള്‍, പോഷക സംഘടന ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ മുന്നൂറ് പേരെ പങ്കെടുപ്പിക്കുവാന്‍ നേതൃത്വ യോഗം തീരുമാനിച്ചു.
അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറല്‍ സെക്രട്ടറി തുറവൂര്‍ ദേവരാജന്‍, ഡി.സി.സി.ട്രഷറര്‍ റ്റി.സുബ്രഹ്മണ്യദാസ്, ഐ.എന്‍.റ്റി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറി, അസീസ് പായീക്കാട്, ഡി.സി.സി.അംഗം എം.കമാല്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ പി.വി.ശിവദാസന്‍ ,പി.മേഘനാദ് ,എസ്.ചന്ദ്രമോഹനന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ധനേഷ്‌കുമാര്‍, പി.പി.മധു, എ.എം.എ മജിദ് ,പോള്‍ കളത്തറ, വി.കെ. മനോഹരന്‍, പി.പി.അനില്‍കുമാര്‍, കെ.ജി.കുഞ്ഞിക്കുട്ടന്‍ ,കെ.പി.വിജയകുമാര്‍, ഉഷ അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."