നീലഗിരിയില്‍ രക്ത ബാങ്കുകളില്‍ പരിശോധന ശക്തമാക്കി
ഊട്ടി: നീലഗിരിയുള്ള എല്ലാ രക്തബാങ്കുകളിലും ശേഖരിച്ച് വെച്ചിരിക്കുന്ന രക്തം പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പിന്റെ ഉത്തരവ്.
ഇതോടെ ജില്ലയില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിലെ വിരുതുനഗറില്‍ ഒരു ഗര്‍ഭിണിക്ക് കുത്തിവെച്ച രക്തത്തില്‍ എച്ച്.ഐ.വി അണുബാധയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ യുവതി മധുരയിലെ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഒരു യുവാവ് രക്തം പരിശോധിക്കാതെ ദാനം ചെയ്ത രക്തത്തിലാണ് അണുബാധയുള്ളതെന്ന് തെളിയുകയായിരുന്നു.
തുടര്‍ന്നാണ് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേയും രക്തബാങ്കുകളിലും പരിശോധന നടത്താന്‍ ഉത്തരവായത്. നീലഗിരിയില്‍ സ്വകാര്യ രക്തബാങ്കുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ എച്ച്.ഐ.വി, മഞ്ഞപിത്തം അണുക്കള്‍ കണ്ടെത്തിയിട്ടല്ലെന്ന് ജില്ലാ മെഡിക്കല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഹിരിയന് രവികുമാര്‍ അറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."