HOME
DETAILS

കോടതി ജങ്ഷനിലെ അടിപ്പാത നിര്‍മാണം ഇഴയുന്നു

  
backup
December 28, 2018 | 6:01 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%9c%e0%b4%99%e0%b5%8d%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4

 

ചാലക്കുടി: ദേശീയപാതയില്‍ കോടതി ജങ്ഷനിലെ അടിപ്പാത നിര്‍മാണം ഇനിയും പുനരാരംഭിച്ചില്ല. മാസങ്ങളായി നിര്‍മാണം നിലച്ച അടിപ്പാത നിര്‍മാണമാണ് ഇനിയും പുനരാരംഭിക്കാത്തത്. അടിപ്പാതയുടെ നിര്‍മാണത്തിനായി ഇരുപതടിയോളം താഴ്ചയില്‍ കുഴിയെടുത്ത് കോണ്‍ക്രീറ്റിങ്ങിനായി കമ്പി പാകിയതല്ലാതെ മറ്റു പ്രവൃത്തികളൊന്നും ഇതുവരേയും നടന്നിട്ടില്ല.
മതിയായ സംരക്ഷണം ഒരുക്കാത്തതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ കുഴിയിലേക്ക് പാല്‍കയറ്റി വന്ന മിനിലോറി മറിഞ്ഞിരുന്നു. വന്‍ അപകട സാധ്യതയുള്ള ദേശീയപാതയിലെ ഈ ഭാഗത്ത് ഇനിയും സുരക്ഷ സംവിധാനം ഒരുക്കിയിട്ടില്ല. വാഹനം കുഴിയിലേക്ക് വീണതിനെ തുടര്‍ന്ന് ദേശീയപാതയുടെ ഒരു ഭാഗത്ത് എം.സാന്‍ഡ് ചാക്കുകള്‍ നിരത്തിയതല്ലാതെ മറ്റു ക്രമീകരണങ്ങളൊന്നും ഇതുവരേയും ചെയ്തിട്ടില്ല.
നിര്‍മാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഈ ഭാഗത്തെ രണ്ടുവരിപാത ഒറ്റവരിപാതയാക്കിയതിനെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. മതിയായ മുന്നറിയിപ്പ് സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. 250ദിവസം കൊണ്ട് അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് മാര്‍ച്ച് 18ന് നിര്‍മാണോദ്ഘാടനം നടത്തിയ പദ്ധതി തുടക്കത്തിലേ താളംതെറ്റിയിരുന്നു. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് കരാറുകാര്‍. ഇവര്‍ നിര്‍മാണജോലികള്‍ ഉപകരാര്‍ നല്‍കിയിരിക്കുകയാണ്.
ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് പ്രവൃത്തി നിലക്കാന്‍ കാരണമായതെന്നാണ് പറയപ്പെടുന്നത്. നിര്‍മാണത്തിന്റെ ഭാഗമായി പടി ഭാഗത്തെ സര്‍വിസ് റോഡ് താഴ്ത്തുന്ന ജോലികളാണ് തുടങ്ങിവച്ചത്.
ഇത് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണിപ്പോള്‍. പ്രവൃത്തികള്‍ ആരംഭിച്ചപ്പോള്‍ സര്‍വിസ് റോഡിലെ ഗതാഗതം നിര്‍ത്തിവച്ചു. ദേശീയപാതയിലെ ഗതാഗതം ഒരുവരിയാക്കി നിയന്ത്രിച്ചിരിക്കുകയാണ്.
ചാലക്കുടിമാള റോഡിലെ സിഗ്നല്‍ സംവിധാനം നിര്‍ത്തലാക്കാനായാണ് അടിപ്പാത നിര്‍മിക്കുന്നത്. നാലുവരിപാത പ്രബല്യത്തില്‍ വന്നകാലം മുതലെ മുനിസിപ്പല്‍ ജങ്ഷനില്‍ അപകടങ്ങളും അപകട മരണങ്ങളും പതിവായി മാറി. ഇതേ തുടര്‍ന്ന് സിഗ്നല്‍ സംവിധാനം മാറ്റി അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജങ്ഷനില്‍ അടിപ്പാത നിര്‍മാണം ആരംഭിച്ചത്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയും സംഘവും ആകാശനീല ജേഴ്സി മാറ്റുന്നു! ഇംഗ്ലണ്ടിനെതിരായ സെമിയിൽ അർജന്റീന നേവി ബ്ലൂ ധരിക്കുന്നതിന് പിന്നിലെ കാരണം ഇതാണ്!

Football
  •  10 hours ago
No Image

സോയൂസ് എം.എസ്.-29 വിക്ഷേപണം വിജയകരം; എട്ട് മാസത്തെ ദൗത്യത്തിനായി മലയാളിയായ ഡോ. അനിൽ മേനോനും സംഘവും ബഹിരാകാശത്തേക്ക്

International
  •  10 hours ago
No Image

ടീം മാനേജ്മെന്റിൽ ഭിന്നത; സഞ്ജുവിന്റെയും വൈഭവിന്റെയും മാറ്റങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള തർക്കമെന്ന് കാർത്തിക്

Cricket
  •  10 hours ago
No Image

അജ്മാൻ കോർണിഷിലെ ടവറിൽ തീപിടുത്തം; താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

uae
  •  10 hours ago
No Image

സാങ്കേതിക മാറ്റങ്ങളിലെ തൊഴിൽ നഷ്ടം പരിഹരിക്കും: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ജി-ടെക് വഴി പുതിയ അവസരങ്ങൾ ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി 

Kerala
  •  10 hours ago
No Image

അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ആത്മഹത്യയെന്ന് പൊലീസ്, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Kerala
  •  11 hours ago
No Image

വിക്കറ്റ് വേട്ടയിൽ ഇനി ഒന്നാമൻ; ഇംഗ്ലീഷ് മണ്ണിൽ ചരിത്ര റെക്കോർഡുമായി ബുംറ

Cricket
  •  11 hours ago
No Image

റസ്റ്റോറന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ്; ഇൻഫ്ലുവൻസർക്ക് 81,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  11 hours ago
No Image

5 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതി; 100-ാമത്തെ വിമാനവും നവീകരിച്ച് എമിറേറ്റ്‌സ്

uae
  •  11 hours ago
No Image

'രാജ്യത്തിനായി കളിക്കുന്നത് പണത്തിനല്ല'; ഫ്രഞ്ച് കുപ്പായത്തിലെ വരുമാനം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകി എംബാപ്പെ

Football
  •  11 hours ago