എസ്.വൈ.എസ് ജില്ലാ സെമിനാര്‍ ഇന്ന്
പാലക്കാട്: ഇന്ത്യയുടെ 71ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് 'നാനാത്വത്തില്‍ ഏകത്വം' എന്ന പ്രമേയത്തില്‍ 'നമ്മുടെ ഇന്ത്യ' എന്ന വിഷയത്തില്‍ എസ്.വൈ.എസ് ജില്ലാകമ്മിറ്റി ഈസ്റ്റ് ഒറ്റപ്പാലം ദാറുല്‍ഖൈറാത്ത് യതീംഖാന ഓഡിറ്റോറിയത്തില്‍ ഇന്നു രാവിലെ 10 മണിക്ക് ജില്ലാസെമിനാര്‍ നടത്തും.
നമ്മുടെ മുന്‍ഗാമികളും മുസ്‌ലീംകള്‍ ഉള്‍പ്പടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളും ത്യാഗം ചെയ്ത് നേടിയെടുത്ത സ്വാതന്ത്ര്യം ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം സംരക്ഷിക്കാനാണ്.
ഇന്ത്യ പിന്തുടര്‍ന്ന സൗഹാര്‍ദപരമായ പാരമ്പര്യത്തെ തകര്‍ത്തെറിയാനുള്ള വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിയില്ലെങ്കില്‍ രാജ്യത്തെ ന്യൂനപക്ഷ-ദലിത് ജനവിഭാഗങ്ങളെ മാത്രമല്ല മുഴുവന്‍ ജനങ്ങളേയും അത് ദോഷകരമായി ബാധിക്കും.
പശുസംരക്ഷണത്തിന്റെ പേരിലും മതസ്വാതന്ത്ര്യത്തിന്റെ പേരിലും ന്യൂനപക്ഷ വിഭാഗങ്ങളും ദലിതരും രാജ്യത്ത് ക്രൂരമായി പീഡിപ്പിക്കപ്പെടുകയും, തുല്യതയില്ലാത്ത കൊലപാതകങ്ങള്‍ക്കും ഒറ്റപ്പെടുത്തലുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റ ദേശീയതയും അഖണ്ഡതയും മങ്ങലേല്‍ക്കാതെ കാത്തുസൂക്ഷിക്കാനും ഇന്ത്യയുടെ മതേതരത്വത്തിന്റെ പൈതൃകം സംരക്ഷിക്കാനും പൊതുകൂട്ടായ്മകള്‍ അനിവാര്യമായ സാഹചര്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
കേരള വക്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറര്‍ അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ സെമിനാര്‍ സന്ദേശം നല്‍കും.
ജില്ലാ പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് മുഹമ്മദ് ഫൈസി ഓണംമ്പിള്ളി വിഷയാവതരണം നടത്തും.
വിവിധ രാഷ്ട്രീയ സംഘടനാപ്രതിനിധികളായ സി.വി ബാലചന്ദ്രന്‍ മാസ്റ്റര്‍(ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്), എന്‍.എം നാരായണന്‍ നമ്പൂതിരി(സി.പി.എം), മരക്കാര്‍ മാരായമംഗലം(മുസ്‌ലിം ലീഗ്), സി. കൃഷ്മകുമാര്‍ (ബി.ജെ.പി), കെ.പി സുരേഷ് രാജ് (സി.പി.ഐ), സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.പി പയ്യെനടം, എന്‍. ഹബീബ് ഫൈസി കോട്ടോപ്പാടം ചര്‍ച്ചയില്‍ പങ്കെടുക്കും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സെമിനാറില്‍ മോഡറേറ്ററാകും. ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ സ്വാഗതവും ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."