സ്വകാര്യ ബസ് സൂചനാ പണിമുടക്ക് 18ന്
സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രാനിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് 18ന് സ്വകാര്യ ബസ് സൂചന പണിമുടക്ക് നടത്തും.
സമരത്തിന് മുന്നോടിയായി 14ന് കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ സെപ്തംബര്‍ 14മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്സ് കോണ്ഫെഡഫേഷന് ഭാരവാഹികള്‍ അറിയിച്ചു. കുറഞ്ഞ നിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ഥികള്‍ക്ക് മിനിമം അഞ്ച് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. 140കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത് പിന്‍വലിക്കുക, ഇന്‍ഷ്വറന്‍സ് തേര്‍ഡ് പാര്‍ട്ടി പ്രീമിയ വര്‍ധനവ് പിന്‍വലിക്കുക, കുത്തനെ വര്‍ധിപ്പിച്ച പുതിയ ബസുകളുടെ റോഡ് ടാക്സ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.കെ ഹരിദാസ്, ജനറല്‍ സെക്രട്ടറി എം.എം രഞ്ജിത്ത് റാം, ട്രഷറര്‍ അബ്ദുല്‍ മിത്തലിബ്, പി.കെ പ്രേമന്, പി.കെ രാജശേഖരന്, സി.പി കുര്യാക്കോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."