HOME
DETAILS

സ്വാതന്ത്ര്യദിന ചിന്തകള്‍

  
backup
August 14 2017 | 22:08 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b3


രാഷ്ട്രം ഇന്ന് എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കേണ്ട പ്രായത്തില്‍ അതിന്റെ അപമൃത്യുവിനു സാക്ഷികളാകാനാണ് ഇന്ത്യന്‍ജനതയുടെ വിധി.
രാജ്യം ബ്രിട്ടീഷുകാരില്‍നിന്നു മോചിതമാകുമ്പോള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവനും സ്വത്തും ത്യജിച്ചവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്നു ജനത പ്രതീക്ഷിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപോരാളികളായിരുന്ന നിസ്വാര്‍ഥരായ നേതാക്കള്‍ രാഷ്ട്രപുനര്‍നിര്‍മാതാക്കളും ഭരണഘടനാശില്‍പികളുമായപ്പോള്‍ സ്വപ്നം യാഥാര്‍ഥ്യമാകുമെന്നു ജനത വിശ്വസിച്ചു.
സാമ്പത്തികാസമത്വത്തില്‍ നിന്നുള്ള മോചനം, അവസരവിവേചനങ്ങളില്‍നിന്നുള്ള സ്വാതന്ത്ര്യം, ജാതിമതവിവേചനങ്ങളില്‍ നിന്നുള്ള രക്ഷ തുടങ്ങിയവയെല്ലാം എഴുപതാണ്ടുകള്‍ പിന്നിടുമ്പോഴും സ്വപ്നങ്ങളായി അവശേഷിക്കുന്നു. എന്തും വിളിച്ചുപറഞ്ഞു ജനങ്ങളെ വിഭജിക്കാനുള്ള തന്ത്രമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുന്നതിനു മുമ്പുള്ള അവസ്ഥയേക്കാളും ഭീകരമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ അവസ്ഥ. അസമത്വവും അസ്പൃശ്യതയും വെറുപ്പും ഉല്‍പാദിപ്പിക്കുന്നവരാണ് ഇന്നു രാഷ്ട്രത്തെ നയിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിനു മാപ്പെഴുതിക്കൊടുത്ത് ആന്തമാന്‍ ജയിലില്‍നിന്ന് ഇറങ്ങിപ്പോന്ന സ്വാതന്ത്ര്യസമരത്തില്‍ ക്രിയാത്മകമായ പങ്കുവഹിക്കാത്തവരുടെ പിന്മുറക്കാരാണ് ഇന്നു രാജ്യം ഭരിക്കുന്നത്. മുഴുവന്‍ ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ പശുക്കളുടെ ജീവനാണു പ്രധാന്യം നല്‍കുന്നത്. പശുക്കളുടെ പേരില്‍ മുസ്‌ലിംകളെയും ദലിതുകളെയും തല്ലിക്കൊല്ലുന്നു. ആരും ചോദിക്കാനില്ലാത്ത അവസ്ഥ.
നിഷ്‌ക്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ യു.പിയിലെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ മരണത്തോടു മല്ലിട്ടുകൊണ്ടിരിക്കുമ്പോള്‍ അതുകണ്ടു സഹിക്കാനാവാതെ ശിശുരോഗവിദഗ്ധന്‍ സ്വന്തംപോക്കറ്റില്‍നിന്നു പണമെടുത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചപ്പോള്‍ ജനങ്ങളില്‍ അതു വലിയ മതിപ്പുളവാക്കിയത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു സഹിച്ചില്ല. ഡോക്ടറെ അഭിനന്ദിക്കുന്നതിനു പകരം സസ്‌പെന്റ് ചെയ്തു രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വെറുപ്പു പ്രകടമാക്കുകയും ചെയ്തു. ആ ഡോക്ടറുടെ പേര് കഫീല്‍ അഹമ്മദ് ഖാന്‍ എന്നായിരുന്നു. ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജിന്റെ അടിസ്ഥാനാവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ അല്ല യോഗി ആദിത്യനാഥിന് ഇപ്പോഴും ശ്രദ്ധ. മദ്‌റസകളില്‍ ദേശീയഗാനം ആലപിക്കുന്നുണ്ടോ എന്നന്വേഷിക്കുന്നതിലാണ്.
ജനാധിപത്യപരമായി അധികാരത്തില്‍വന്ന് സംസ്ഥാനഭരണകൂടങ്ങളെ അട്ടിമറിച്ചു ജനാധിപത്യത്തെതന്നെ പരിഹാസ്യമാക്കുന്നു. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെക്കുറിച്ചു ജനതയെ നിരന്തരം ബോധ്യപ്പെടുത്തേണ്ട ദേശീയമാധ്യമങ്ങള്‍ ഫാസിസത്തിന്റെ പ്രചാരകരായി മാറിയിരിക്കുന്നു. യു.പിയിലെ മദ്‌റസകളില്‍ വന്ദേമാതരം പാടുന്നതിനെക്കുറിച്ചാണ് അവര്‍ ചര്‍ച്ച സംഘടിപ്പിക്കുന്നത്. മാധ്യമങ്ങളില്‍നിന്ന് ഇന്ത്യന്‍ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രഹരങ്ങള്‍ ഏറെയാണ്.
പഞ്ചവത്സരപദ്ധതികളില്‍ ശ്രേഷ്ഠമാക്കപ്പെട്ട രാജ്യപുരോഗതി കോര്‍പറേറ്റുകള്‍ക്ക് അടിയറ വച്ചിരിക്കുന്നു. ഇതിനു വര്‍ഗീയത മറയാക്കിയിരിക്കുന്നു. മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും രാജ്യത്തു നിര്‍ഭയരായി സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത് .ഇതിനെതിരേ പ്രതികരിച്ച മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെപ്പോലുള്ളവരോടു രാജ്യംവിടാനാണു കപട രാജ്യസ്‌നേഹികള്‍ വിളിച്ചുപറയുന്നത്. ആര്‍.എസ്.എസിനു തിരുമുല്‍കാഴ്ച കിട്ടിയതല്ല ഇന്ത്യാ മഹാരാജ്യമെന്ന് അവര്‍ ഓര്‍ക്കാതെ പോകുന്നു.
ഇവിടെ ജനിച്ചവര്‍ ഇവിടെത്തന്നെ മരണംവരെ ജീവിക്കും. ഈ യാഥാര്‍ഥ്യം കപട രാജ്യസ്‌നേഹികള്‍ക്കു വ്യക്തമാക്കിക്കൊടുക്കുക എന്നതാണു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ജനാധിപത്യവിശ്വാസികളുടെ കടമ.
രാജ്യം സ്വാതന്ത്ര്യം നേടി എഴുപതു വര്‍ഷം കഴിഞ്ഞിട്ടും തൊഴിലിനും വിവേചനരഹിതമായ അവസരസമത്വത്തിനും വേണ്ടി പോരാടുകയാണ് മുക്കാല്‍ ഭാഗം യുവാക്കളും. ബ്രിട്ടീഷുകാരന്റെ ഉപ്പും ചോറും തിന്നു കൊഴുത്തവരുടെ പിന്മുറക്കാര്‍ തന്നെയാണ് ഇന്നും അധികാരസ്ഥാനങ്ങളില്‍. അതിനാല്‍ തന്നെയാണ് യഥാര്‍ഥ സ്വാതന്ത്ര്യം സാധാരണക്കാരന് ഇപ്പോഴും മരീചികയായിത്തുടരുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  2 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  2 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  2 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  2 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  2 days ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  2 days ago
No Image

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

Kerala
  •  2 days ago