ലീഗിനെതിരേ ബോധപൂര്‍വമായ പ്രചാരണം: ഇ.ടി
തിരൂര്‍: മുത്വലാഖ് വിഷയത്തില്‍ മുസ്ലിം ലീഗിനെതിരേ ബോധപൂര്‍വമായ പ്രചാരണമാണ് നടക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
വിഷയത്തില്‍ മുസ്ലിം ലീഗിന്റെ നിലപാട് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബില്ലിനെതിരേ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. മുത്വലാഖ് അടക്കം ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിഷയങ്ങളെ ഗൗരവമായിട്ടാണ് മുസ്ലിം ലീഗ് സമീപിക്കുന്നത്.
ബില്ലിനെ എതിര്‍ക്കുന്നവരുടെ ആദ്യ ആലോചന സഭ ബഹിഷ്കരിക്കുക എന്നതായിരുന്നു. എന്നാല്‍, പിന്നീട് പല അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. ചിലര്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. ചിലര്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയാണ് വേണ്ടതെന്ന് തീരുമാനിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ സഭയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നിലപാടെടുക്കേണ്ടി വരും. മുത്വലാഖ് വിഷയത്തില്‍ ബി.ജെ.പി കുപ്രചാരണം നടത്തുകയാണ്. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് മുത്വലാഖ് കൊണ്ടാണെന്ന് അസത്യ പ്രചാരണം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."