സംവരണ സീറ്റുകള്‍ അട്ടിമറിക്കുന്നു: പ്രേമചന്ദ്രന് എം.പി
കൊല്ലം: എം.ബി.ബി.എസ് പ്രവേശനത്തിന് ഇ.എസ്.ഐ ആനുകൂല്യമുള്ളവരുടെ മക്കള്‍ക്കായി സംവരണം ചെയ്ത സീറ്റുകള്‍ അട്ടിമറിക്കുവാന്‍ എം.സി.സി നടത്തുന്ന ശ്രമങ്ങള്‍ ചെറുക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന് എം.പി പ്രധാനമന്ത്രിക്കും, കേന്ദ്ര തൊഴില്‍, ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ക്കും വിവിധ ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്കി. ഇ.എസ്.ഐ.സി ഔദ്യോഗികമായി പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം ഇ.എസ്.ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് എം.ബി.ബി.എസ് പ്രവേശനത്തിനായി നാല് കൗണ്‍സിലിങ് അനുവദിച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷം, നാല് വര്‍ഷം, മൂന്ന് വര്‍ഷം എന്നിങ്ങനെ സര്‍വിസുള്ള ഇ.എസ്.ഐ തൊഴിലാളികളുടെ മക്കള്‍ക്ക് ക്രമാനുഗതമായി പ്രവേശനത്തിന് അര്‍ഹതയുണ്ട്. നീറ്റ് റാങ്ക് ലിസ്റ്റില്‍ ഉയര്‍ന്ന യോഗ്യതയുളള ധാരാളം കുട്ടികള്‍ ഇ.എസ്.ഐ ക്വാട്ടയില്‍ പ്രവേശനത്തിനായി കാത്തിരിക്കുമ്പോഴാണ് അവര്‍ക്കായി സംവരണം ചെയ്ത സീറ്റുകള്‍ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നത്.
ഇ.എസ്.ഐ ക്വാട്ടയില്‍ യോഗ്യരായ വിദ്യാര്‍ഥികള്‍ ഉള്ളപ്പോള്‍ അവര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളില്‍ നിയമാനുസരണം അനുവദിക്കേണ്ട രണ്ട് കൗണ്‍സിലിങുകള്‍ വെട്ടിക്കുറച്ച് മറ്റുള്ളവര്‍ക്കായി നല്‍കുന്നത് ദുരദ്ദേശപരവും നിയമവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."