സീനിയര്‍ വോളി: എറണാകുളവും തിരുവനന്തപുരവും ജേതാക്കള്‍
കുന്ദമംഗലം: സംസ്ഥാന സീനിയര്‍ സൂപ്പര്‍ സോണ്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ എറണാകുളവും തിരുവനന്തപുരവും ജേതാക്കള്‍. വനിത വിഭാഗത്തില്‍ നിലവിലെ ജേതാക്കളായ തിരുവനന്തപുരം കിരീടം നിലനിര്‍ത്തിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ എറണാകുളം തിരുവനന്തപുരത്തെ കീഴടക്കി ചാംപ്യന്മാരായി. സ്‌കോര്‍: 19-25, 25-19, 25-21, 22-25, 15-10.
വനിതാ വിഭാഗത്തില്‍ ആതിഥേയരായ കോഴിക്കോടിന് മേല്‍ ഏകപക്ഷീയ വിജയമാണ് തിരുവനന്തപുരം നേടിയത്. സ്‌കോര്‍: 25-13, 25-22, 25-17. ആദ്യ സെറ്റ് അനായസം നേടിയായിരുന്നു തിരുവനന്തപുരത്തിന്റെ കുതിപ്പ്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന രണ്ടാം സെറ്റിലും നഷ്ടം ആതിഥേയര്‍ക്കായി. മൂന്നാം സെറ്റില്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ തിരുവനന്തപുരത്തിന്റെ വനിതകള്‍ കോഴിക്കോടിനെ കീഴടക്കി ചാംപ്യന്‍പട്ടം നിലനിര്‍ത്തി.
കെ.എസ് രേഖ , അഞ്ജു ബാലകൃഷ്ണന്‍, ശ്രുതി, അശ്വതി രവീന്ദ്രന്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ജേതാക്കള്‍ക്ക് കരുത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."