മത്സ്യ മാര്‍ക്കറ്റ്; തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി
കൊണ്ടോട്ടി: മത്സ്യ മൊത്തവിതരണ മാര്‍ക്കറ്റ് അടച്ചുപൂട്ടിയതില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍ കൊണ്ടോട്ടി നഗരസഭയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
നൂറുകണക്കിന് തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായിട്ടും നഗരസഭാധികൃതര്‍ പ്രശ്നത്തില്‍ ഇടപെടാതെ അലംഭാവം കാണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സി.ഐ.ടി.യു, എസ്.ടി.യു, ഐ.എന്‍.ടി.യു.സി സംഘടനകളുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രകടനം നടത്തിയത്. പ്രകടനം നഗരസഭാ കാര്യാലയത്തിന് മുന്പില് പൊലിസ് തടഞ്ഞു.
കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റ് പുതുതായി ലേലത്തില്‍ വിളിച്ചവരും മുന്‍ ലേലത്തില്‍ വിളിച്ചവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. 16ന് മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കാനുളള നടപടികളുമായി കൊണ്ടോട്ടി പൊലിസും രംഗത്തുണ്ടാകും.എന്നാല്‍ നഗരസഭ ഇതു സംബന്ധിച്ച് നടപടിയൊന്നും എടുക്കാത്തതിലാണ് തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."