HOME
DETAILS

നാദാപുരം മേഖലയെ ഭീതിയിലാഴ്ത്തി ബോംബേറും അക്രമവും വീണ്ടും അശാന്തിയുടെ നിഴലില്‍

  
backup
August 15 2017 | 02:08 AM

%e0%b4%a8%e0%b4%be%e0%b4%a6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%86-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be


നാദാപുരം: ശാന്തമായ നാദാപുരം മേഖലയെ ഭീതിയിലാഴ്ത്തി വീണ്ടും ബോംബേറും അക്രമവും. കല്ലാച്ചി എം.ഇ.ടി കോളജ് വിദ്യാര്‍ഥികള്‍ക്കുനേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുണ്ടായ ബോംബേറോടെ പ്രദേശം വീണ്ടും പ്രശ്‌നബാധിത നാടായി മാറുകയാണ്. ഇന്നലെ പെട്ടെന്നുണ്ടായ അക്രമത്തിലും ബോംബേറിലും ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരുക്കേറ്റു.
മേഖലയിലെ കോളജുകളില്‍ കഴിഞ്ഞ ദിവസം നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പ് അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെയാണ് അവസാനിച്ചത്. നേരത്തെ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ തമ്മില്‍ നീണ്ടസംഘര്‍ഷം ഉണ്ടാവുകയും മേഖലയിലെ ക്രമസമാധാനനില തകരുകയും ചെയ്യാറുണ്ട്. എന്നാല്‍ പതിവില്‍നിന്നു വ്യത്യസ്തമായ സാഹചര്യമായിരുന്നു ഇത്തവണത്തേത്.
വ്യാഴാഴ്ച  തെരഞ്ഞെടുപ്പിനുശേഷം കോളജ് അടച്ചതിനാല്‍ മിക്ക കോളജുകളിലും വിജയാഹ്ലാദ പരിപാടികള്‍ നടത്തിയത് ഇന്നലെയായിരുന്നു. എം.ഇ.ടി കോളജില്‍ വിജയിച്ച എം.എസ് .എഫ് പ്രവര്‍ത്തകര്‍ വിക്ടറി ഡേ ആഘോഷിച്ച് തിരിച്ചു വരുന്നതിനിടെയാണ് കോളജിന് പുറത്തുനിന്ന് പൊടുന്നനെ വിദ്യാര്‍ഥികള്‍ക്കുനേരെ അക്രമമുണ്ടായത്. മാരകമായ സ്‌ഫോടനത്തില്‍ അഞ്ചോളം വിദ്യാര്‍ഥികള്‍ക്ക് സാരമായി പരുക്കേറ്റു.
ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കോളജ് യു.യു.സി നജ്മുസാഖിബ് ഉള്‍പ്പെടെയുള്ളവരെ സ്ഥലത്തെത്തിയ പൊലിസ് സംഘം മര്‍ദിച്ചതായും പരാതിയുണ്ട്. പരിഭ്രാന്തരായി ഓടിയ വിദ്യാര്‍ഥികളെ സംഘടിച്ചെത്തിയ ഡി.വൈ.എഫ്.ഐ പ്രര്‍ത്തകരും അക്രമിച്ചുവെന്ന് പറയപ്പെടുന്നു.
യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു പ്രദേശങ്ങളില്‍ നിലനിന്നിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവിടെയും സംഘര്‍ഷമുണ്ടായി. കൂടുതല്‍ പൊലിസ് എത്തിയതിനു ശേഷമാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.
സംഭവത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നാദാപുരത്ത് പ്രകടനം നടത്തി. നാദാപുരത്ത് അക്രമം വിതയ്ക്കാനുള്ള സി.പി.എം ശ്രമം അപലപനീയമാണെന്നും സമാധാനം കൈവരിച്ച മേഖലയില്‍ അക്രമത്തിന് എക്കാലവും നേതൃത്വം കൊടുക്കുന്നത് കല്ലാച്ചി കേന്ദ്രീകരിച്ചുള്ള സി.പി.എം ക്രിമിനല്‍ സംഘമാണെന്നും നിയോജക മണ്ഡലം യു.ഡി.എഫ്  ചെയര്‍മാന്‍ അഹമ്മദ് പുന്നക്കലും കണ്‍വീനര്‍ അഡ്വ. എ. സജീവനും പ്രസ്താവനയില്‍ പറഞ്ഞു. ഈ സംഘത്തെ നിലക്കുനിര്‍ത്താന്‍ നേതൃത്വം തയാറാകണമെന്നും പൊലിസ് അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കല്ലാച്ചി എം.ഇ.ടി കോളജ് വിദ്യാര്‍ഥികളും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നു കല്ലാച്ചി വാണിയൂര്‍ റോഡില്‍ തിങ്കളാഴ്ച വൈകിട്ട് മൂന്നോടെ ഉണ്ടായ ബോംബാക്രമണത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം നാദാപുരം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നാടിന്റെ സമാധാനം സംരക്ഷിക്കാന്‍ അക്രമികള്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കണം. ബോംബാക്രമണം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഏരിയാ സെക്രട്ടറി പി.പി ചാത്തു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സംഘര്‍ഷത്തിലും കല്ലേറിലും പരുക്കേറ്റ വിദ്യാര്‍ഥികളായ ആഷിഖ് വടക്കേപുത്തം പുരയില്‍, റിയാസ് കളമുള്ളതില്‍, മിദ്‌ലാജ് വട്ടിയത്ത്, റാഷിദ് കരുവാരിയില്‍, നിസാം മാണിക്കോത്ത്, ആഷിഫ് മൊയിലോത്ത്കണ്ടി, നബീല്‍ ചക്കിപ്പറമ്പത്ത്, ഷംനാസ് മാമുണ്ടേരി, റുഹൈസ് തയ്യില്‍ , റമീസ് പാറോള്ളതില്‍, ഫാജിസ് മുഹമ്മദ് വെങ്ങളത്ത, മുനവ്വിര്‍ നായിക്കരിമ്പില്‍, അജ്‌നാസ് രയരോത്ത് കണ്ടിയില്‍, യു.കെ സാലിം, നജ്മുസാബിക് കുണ്ടംചാലില്‍, അജ്മല്‍ ആശാരിച്ചാണ്ടി, മുഹമ്മദ് അസ്‌ലം കീരിപ്പൊയില്‍, അജ്മല്‍ പറമ്പത്ത്, റിസ്‌വാന്‍ എന്നിവരെ നാദാപുരം, വടകര എന്നിവടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago